മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ, 'സർബത്ത് ഷമീർ' എന്ന കഥാപാത്രമായി വിജയ് ബാബു ലൊക്കേഷനിൽ എത്തി.

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ആട് 3. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. തതവസരത്തിൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന വിജയ് ബാബുവിന്റെ ലൊക്കേഷൻ എൻട്രി പങ്കുവച്ചിരിക്കുകയാണ് മിഥുൻ. 'സർബത്ത് ഷമീർ' ലുക്കിലാണ് വിജയ് ബാബു വീഡിയോയിൽ ഉള്ളത്.

'ധീരതയുടെ പര്യായപദമായ സർബത്ത് ഷമീർ, നിർത്തിയിടത്ത് നിന്ന് തന്റെ ധീരമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു', എന്ന് കുറിച്ചു കൊണ്ടാണ് മിഥുൻ വീഡിയോ പങ്കിട്ടിരിക്കുന്നത്. ജയസൂര്യ, വിനായകൻ, സൈജു കുറുപ്പ് അടക്കമുള്ളവരുടെ ലൊക്കേഷൻ എൻട്രി വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമ കൂടിയാണ് ആട് 3. ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

2024 മാർച്ചിൽ ആയിരുന്നു മൂന്നാം ഭാ​ഗം വരുന്നുവെന്ന ഔദ്യോ​ഗിക പ്രഖ്യാപനം വന്നത്. പിന്നാലെ ഒക്ടോബറിൽ സിനിമ തുടങ്ങുമെന്ന് അറിയിച്ച് ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് മൂന്നാം ഭാ​ഗത്തിന്റെ പേര്. ഈ വർഷം ഫെബ്രുവരിയിൽ പ്രീ പ്രൊഡക്ഷൻ വർക്കുകളും ആരംഭിച്ചിരുന്നു. ജയസൂര്യ, ഷാജി പാപ്പനായി എത്തിയ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം തിയറ്ററിൽ പരാജയമായിരുന്നുവെങ്കിലും പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ രണ്ടാം ഭാ​ഗവും എത്തി വിജയം കൊയ്തിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് സൂപ്പർവൈസർ - ജിഷ്‍ണു ആർ ദേവ്, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, പോസ്റ്റർ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, വാർത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്