Asianet News MalayalamAsianet News Malayalam

മേലെ പറന്ന ​​'ഗരുഡൻ' താഴെ ഇറങ്ങിയോ ? സുരേഷ് ​ഗോപി ചിത്രം ഇതുവരെ നേടിയത് എത്ര?

എസ്ജി 251 എന്ന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ നടക്കും.

suresh gopi movie garudan first week box office collection midhun manuel thomas nrn
Author
First Published Nov 11, 2023, 3:46 PM IST

സുരേഷ് ​ഗോപി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ​'ഗരുഡൻ'. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ​ഗോപി വീണ്ടും പൊലീസ് കുപ്പായമണിഞ്ഞ ചിത്രത്തിൽ ബിജു മേനോൻ കൂ‌‌ടി എത്തിയതോടെ പ്രേക്ഷകർ ഒന്ന‌ങ്കം ​ഗരുഡനെ അങ്ങേറ്റെടുത്തു. മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ അരുൺ വർമ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. 

ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സുരേഷ് ​ഗോപി ചിത്രം ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. ലോകമെമ്പാ‌ടുമായി ആദ്യവാരം സുരേഷ് ​ഗോപി ചിത്രം നേ‌ടിയത് 15.30 കോടിക്കടുത്താണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. രണ്ടാം വെള്ളിയായ ഇന്നലെ ചിത്രം 70 ലക്ഷത്തിന് മേൽ നേടി എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 

ഈ ശനിയും ‍ഞായറും കൂ‌ടി കഴിയുമ്പോൾ ​ഗരുഡൻ 20 കോടി അടുപ്പിച്ചോ അതിൽ കവി‍ഞ്ഞോ കളക്ഷൻ നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. കൂടാതെ തമിഴ് ഉൾപ്പടെയുള്ള പുതിയ സിനിമകൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിട്ടുണ്ട്. ഇതൊരുപക്ഷേ സുരേഷ് ​ഗോപി ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. 

എനിക്ക് വേണ്ടി കരയാൻ ഇത്രയും പേരോന്ന് തോന്നി, ചക്കി സിനിമയിലേക്കോ ?: തുറന്ന് പറഞ്ഞ് കാളിദാസ്

നവംബർ 3ന് ആണ് ​ഗരുഡൻ റിലീസ് ചെയ്തത്. 12 വർഷത്തിന് ശേഷം ബിജു മേനോനും സുരേഷ് ​ഗോപിയും ഒന്നിച്ച ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിച്ചിരുന്നു. തലൈവാസൽ വിജയ്, സിദ്ദിഖ്, അഭിരാമി, നിഷാന്ത് സാ​ഗർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അഭിരാമി ആയിരുന്നു ചിത്രത്തിലെ നായിക. അതേസമയം, എസ്ജി 251 എന്ന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ നടക്കും. രാഹുല്‍ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios