ഫ്ലാറ്റിലെ കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് നടൻ വിനോദ് കോവൂരിന് പരിക്കേറ്റു. ടാങ്കിന്‍റെ അടപ്പ് തുറന്ന് കിടന്നതാണ് അപകടത്തിന് കാരണമായത്. വീഴ്ചയിൽ വാരിയെല്ലിന് ചതവേറ്റ അദ്ദേഹത്തോട് 48 മണിക്കൂർ വിശ്രമിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു.

ലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് നടന്‍ വിനോദ് കോവൂര്‍. ഫ്ലാറ്റിലെ കോണ്‍ഗ്രീറ്റ് വാട്ടല്‍ ടാങ്കിലേക്ക് വീണ് വാരിയെല്ലിന് നല്ല ചതവ് പറ്റിയെന്ന് വിനോദ് പറയുന്നു. ടാങ്കിന്‍റെ അടപ്പ് അടച്ചിട്ടുണ്ടായിരുന്നില്ലെന്നും അതാണ് അപകടത്തിന് ഇടയാക്കിയതെന്നും വിനോദ് വ്യക്തമാക്കി. 48 മണിക്കൂര്‍ റസ്റ്റ് എടുക്കാനാണ് ഡോക്ടര്‍ പറഞ്ഞതെന്നും വേദന കുറഞ്ഞില്ലെങ്കില്‍ സി.ടി സ്കാന്‍ എടുക്കാന്‍ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിനോദ് കോവൂരിന്റെ വാക്കുകൾ ഇങ്ങനെ

വലിയ ഒരു ദുരന്തത്തിൽ നിന്നും ഇന്നലെ രാത്രി തലനാരിഴക്ക് രക്ഷപ്പെട്ടു. മറിമായം ഷൂട്ട് കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയത് 10.30ന് വേസ്റ്റ് കളയാനായ് താഴത്തെ കാർ പാർക്കിംഗ് ഏരിയയിലേക്ക് പപ്പി സിയയുമായ് ഇറങ്ങിയതാ. വേസ്റ്റ് കളഞ്ഞ ബക്കറ്റ് പൈപ്പിൽ കഴുകാനായ് നടന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കോൺഗ്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീഴുന്നത്. സാധാരണ ടാങ്കിന്റെ മുകളിലൂടെ നടക്കാറുള്ളതാ. പക്ഷെ ഇന്നലെ ടാങ്കിന്റെ ഇരുമ്പിന്റെ അടപ്പ് ശരിയായ് അടക്കാത്തത് കൊണ്ടാവാം മൂടി തുറന്ന് ഞാൻ താഴോട്ട് വീണത്.വീഴ്ച്ചയിൽ ടാങ്കിന്റെ വായു വട്ടത്തിന്റെ അരികിൽ പിടിക്കാൻ സാധിച്ചത് കൊണ്ട് ഞാൻ ആഴമുള്ള ടാങ്കിലേക്ക് തൂങ്ങിക്കിടന്നു

വീഴ്ച്ചയിൽ എന്റെ ശരീരം എവിടെയോ നന്നായ് അടിച്ചതിന്റെ വേദന നന്നായ് അനുഭപ്പെട്ടു. ടാങ്കിൽ നിന്നും പൊങ്ങി രക്ഷപ്പെടാൻ രണ്ട് തവണ ശ്രമിച്ചു പരാജയപ്പെട്ടു. ഉറക്കെ ശബ്ദം ഉണ്ടാക്കി ആരും കേട്ടില്ല. പപ്പി സിയ മോൾ ടാങ്കിന് ചുറ്റും പരിഭ്രാന്തിയോടെ ഓടി നടന്നു. പിന്നീട് നടത്തിയ ശ്രമത്തിൽ ഞാൻ പുറത്തേക്ക് എത്തി. എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ഇടുപ്പിന്റെ മുകളിലായ് വല്ലാത്ത വേദന അനുഭവപ്പെട്ടു. ശ്വാസം എടുക്കുമ്പോൾ വാരിയുടെ ഭാഗത്ത് നല്ല വേദന തോന്നി ഉറക്കെ ദേവൂനെ വിളിച്ചു

അവൾ വന്നു സെക്യൂരിറ്റി വന്ന് ഫ്ലാറ്റിലെ രാജേഷട്ടനും വന്നു ഉടനെ തൊട്ടടുത്തുള്ള നോർത്തിലെ സ്പെഷാലിറ്റി ഹോസ്പ്പിറ്റലിൽ എത്തിച്ചു വേദന കൊണ്ട് എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഒരു ഇൻഞ്ചക്ഷൻ തന്ന ശേഷം എക്സറേ എടുത്തു. എവിടേയും പൊട്ടൽ ഇല്ല എന്ന് ഡോക്ടർ പറഞ്ഞു അടിയേറ്റത് വാരിയെല്ലിനായിരുന്നു. വാരിയെല്ലിൽ നല്ല ചതവുണ്ട് അതു കൊണ്ടാണ് ഇത്രയും വേദന എന്നും ഡോക്ടർ പറഞ്ഞു. മരുന്ന് തന്നു Rest എടുക്കാൻ പറഞ്ഞു 48 മണിക്കൂർ കഴിഞ്ഞിട്ടും വേദന നില്ക്കുന്നി ല്ലെങ്കിൽ സി.ടി സ്കാൻ ചെയ്യാന്നും പറഞ്ഞ് 2 മണിയോടെ ഹോസ്പ്പിറ്റലിൽ നിന്നിറങ്ങി. അപ്പൊഴേക്കും ആത്മ മിത്രം അമലും അളിയൻ സന്ദീപും സഹായത്തിനെത്തി. തിരിച്ച് വീട്ടിൽ വന്ന ശേഷം അവർ ഞാൻ വീണ ടാങ്ക് പോയ് കണ്ടു. സത്യത്തിൽ ടാങ്കിൽ നിറയെ വെളളമുണ്ടായിരുന്നെങ്കിലും പിടിത്തം കിട്ടാതെ താഴെ വീണിരുന്നെങ്കിലും ത എനിക്ക് വലിയ അപായം സംഭവിക്കുമായിരുന്നു. ഹോസ്പ്പിറ്റലിൽ നിന്ന് ഡോക്ടറും പറഞ്ഞു നട്ടെല്ലിനോ തലയ്ക്കോ പരിക്ക് ഏല്ക്കാതിരുന്നത് ഭാഗ്യമായെന്ന്.

ഭാഗ്യം ആയുസ് നീട്ടി കിട്ടി. വാരിയെല്ലിന് പരിക്കേറ്റാൽ ശ്വാസകോശത്തെ അത് ബാധിക്കും. അതുകൊണ്ടാണ് ദീർഘശ്വാസം എടുക്കുമ്പോൾ പോലും വേദന അനുഭവപ്പെടുന്നത്.ഇ ഇപ്പോൾ ഫ്ലാറ്റിൽ വേദനയോടെ വിശ്രമത്തിലാണ്. മറിമായം ഷൂട്ട് തുടങ്ങിയതേയുള്ളു വീഴ്ച്ചയും പരിക്കും കാരണം ബാക്കി എപ്പിസോഡുകളുടെ ഭാഗമാക്കാൻ പറ്റി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming