സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'മച്ചാനും മാലാഖമാരും' സിനിമയുടെ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ മച്ചാന്മാരെയും മാലാഖമാരെയും കുറിച്ച് തുറന്നു പറയുകയാണ് ആര്യ 

കൊച്ചി: പ്രേക്ഷകർക്ക് പ്രിയങ്കരിയായ സിനിമാ-ടെലിവിഷൻ താരമാണ് ആര്യ ബഡായ്. സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‍'മച്ചാനും മാലാഖമാരും' എന്ന സിനിമയിലാണ് ആര്യ ഏറ്റവും ഒടുവിലായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം വ്യക്തിജീവിതത്തിലെ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ടുള്ള ആര്യയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ആര്യ.

തന്റെ ജീവിതത്തിലെ മച്ചാൻമാരും മാലാഖമാരും ആരെല്ലാമാണ് എന്നാണ് ആര്യ അഭിമുഖത്തിൽ പറയുന്നത്. ''എന്റെ ജീവിതത്തിൽ കുറേ മച്ചാൻമാരും മാലാഖമാരും ഉണ്ട്. കുറേ വർഷങ്ങളായി എന്നോടൊപ്പം നിൽക്കുന്ന ചില പെൺസുഹൃത്തുക്കൾ എനിക്കുണ്ട്. ലക്ഷ്മി, ഗൗരി, സനി, ശ്രീദേവി പിന്നെ എന്റെ അനുജത്തി, ഇവരെല്ലാം എന്റെ മാലാഖമാരാണ്. പിന്നെ എന്റെ മകൾ. അവളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നത് അവൾക്കാണ്. അവളാണ് എന്റെ മറ്റൊരു മാലാഖ'', ആര്യ പറഞ്ഞു.

''മച്ചാൻ ആരാണെന്നു ചോദിച്ചാൽ ഞാൻ സിബിന്റെ പേരു പറയും. സിബിനാണ് എന്റെ ഏറ്റവും അടുത്ത ആൺസുഹൃത്ത്. പിന്നെ വരുൺ ഉണ്ട്. ഇവരെയെല്ലാം ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്റെ ഇൻസ്റ്റഗ്രാം പേജിലും ഇവരെ കാണാം'', ആര്യ കൂട്ടിച്ചേർത്തു.

ഒരു ഫീൽഗുഡ് സിനിമയാണ് മച്ചാനും മാലാഖമാരും എന്നും ഓരോരുത്തരും തങ്ങളുടെ റിയൽ ലൈഫിൽ കണ്ടിട്ടുള്ളതും തങ്ങൾക്ക് പരിചയുമുള്ളതാണ് എന്ന് തോന്നിപ്പിക്കുന്നതുമായ കഥാപാത്രങ്ങളാണ് ഈ സിനിമയിൽ ഉള്ളതെന്നും ആര്യ പറഞ്ഞു. ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് അധികം അവസരങ്ങൾ വരുന്നില്ലെന്നും ഓരോ സിനിമക്കിടയിലും വരുന്ന ഇടവേള താനായിട്ട് വരുത്തുന്നതല്ലെന്നും സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

'വാർത്ത അറിഞ്ഞയുടൻ സ്നേഹ എന്നെ കെട്ടിപ്പിടിച്ചു'; വിവാദങ്ങളോട് പ്രതികരിച്ച് എസ്‍പി ശ്രീകുമാർ

'അന്ന് കുഞ്ഞായി അനങ്ങിയില്ല, ഇന്നും ആംബുലൻസ് കാണുമ്പോൾ പേടിയാണ്'; വേദന പറഞ്ഞ് മേഘ മഹേഷ്