ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ ആരോപിച്ചു. പ്രീമിയം ഉപഭോക്താക്കളിൽ നിന്ന് 50,000 രൂപ വരെ തട്ടിയെടുത്തതായും നിയമനടപടികൾ സ്വീകരിക്കുമെന്നും ദിയ അറിയിച്ചു.
തിരുവനന്തപുരം: മുന്‍ ജീവനക്കാര്‍ സാമ്പത്തികമായി തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഇന്‍ഫ്യൂവെന്‍സര്‍ ദിയ കൃഷ്ണ രംഗത്ത്. ഓ ബൈ ഓസി എന്ന പേരില്‍ ജ്വല്ലറിയും വസ്ത്രങ്ങളും വില്‍ക്കുന്ന ബിസിനസ് ദിയ നടത്തിവരുന്നുണ്ട്. ഓണ്‍ലൈനായി ആരംഭിച്ച ഈ സംരംഭത്തിന് ഇപ്പോള്‍ തിരുവനന്തപുരത്ത് കടയും ഉണ്ട്. ഇവിടുത്തെ പേമെന്‍റ് സംബന്ധിച്ചാണ് തട്ടിപ്പ് നടന്നത് എന്നാണ് ദിയ തന്‍റെ ഇന്‍സ്റ്റ സ്റ്റോറി പോസ്റ്റിലൂടെ പറയുന്നു.
സ്ഥാപനത്തിലെ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവരാണ് സ്ഥാപനത്തില്‍ ഒരു വര്‍ഷമായി തട്ടിപ്പ് നടത്തുന്നതെന്നും, ഈ വിവരം ഇപ്പോഴാണ് താന്‍ അറിഞ്ഞതെന്ന് ദിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തട്ടിപ്പിന്‍റെ ചില സ്ക്രീന് ഷോട്ടുകളും സോഷ്യല്‍ മീഡിയ താരം പങ്കുവച്ചിട്ടുണ്ട്.
കടയുടെ ഔദ്യോഗിക സ്കാനര്‍ മാറ്റി ഈ ജീവനക്കാര്‍ തങ്ങളുടെ അക്കൗണ്ട് നമ്പറുകള്‍ നല്‍കിയ പേമെന്‍റുകള്‍ വകമാറ്റിയെന്നാണ് ദിയയുടെ പ്രധാന ആരോപണം. കടയിലെയും ഓണ്‍ലൈനായും നല്‍കിയിട്ടുള്ള സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് ദിയ ആരോപിക്കുന്നത്.
പ്രീമിയം കസ്റ്റമേഴ്‌സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത് എന്നാണ് ദിയയുടെ ആരോപണം. ഒരാളില്‍ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തുവെന്നും ആരോപിക്കുന്നു. തന്‍റെ ഉപയോക്താക്കളെയും തന്നെയും ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചുവെന്ന് ദിയ പറയുന്നു.
നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജീവനക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കുവെക്കുമെന്നും ദിയ പറയുന്നുണ്ട്. തട്ടിപ്പിനെ സാധൂകരിക്കുന്ന ഉപയോക്താക്കളുടെ ചാറ്റുകളും ദിയ പങ്കുവച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും തുടങ്ങി തന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. യൂട്യൂബർ, സംരംഭക എന്നീ നിലകളിലും ദിയ പ്രശസ്തയാണ്.ർ
ദിയയുടെയും ഭർത്താവ് അശ്വിന്റെയും ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം. ഇപ്പോളിതാ ദിയയുടെ പ്രഗ്‍നൻസി പൂജ, വളകാപ്പ് ചിത്രങ്ങൾക്കു പിന്നാലെ ബേബി ഷവർ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'ഒഫീഷ്യൽ ബേബി ഷവർ, കുഞ്ഞ് വരുന്നതിനു മുൻപുള്ള അവസാനത്തെ ചടങ്ങ്' എന്ന അടിക്കുറിപ്പോടെയാണ് ദിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.


