അസുഖം കാരണം രേണുവിന് പഴയ ഊർജ്ജവും ആത്മവിശ്വാസവും നഷ്ടപ്പെട്ടുവെന്ന് സഹപ്രവർത്തകൻ പ്രതീഷ് പ്രകാശ് പറയുന്നു. ജീവനുവേണ്ടി പോരാടുന്ന ഈ ഘട്ടത്തിൽ, അവരെ ചേർത്തുപിടിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും അവരുടെ പാട്ടിന് വിടണമെന്നും അഭ്യർത്ഥിച്ചു.

താനും നാളത്തെ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് താൻ കാൻസർ ബാധിതയാണെന്ന് രേണു സുധി വെളിപ്പെടുത്തി കഴിഞ്ഞു. നിരവധി പേരാണ് രേണുവിന് അസുഖം എല്ലാം ഭേദമായി എത്രയും വേ​ഗം തിരിച്ചുവരട്ടെ എന്ന് ആശംസിച്ച് രം​ഗത്ത് എത്തുന്നത്. അക്കൂട്ടത്തിൽ അവരെ വിമർശിച്ചവരും പരിഹസിച്ചവരുമൊക്കെ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. ഇപ്പോഴിതാ രേണു സുധിക്ക് പണ്ടത്തെ പോലെ ഉഷാറില്ലെന്നും ആ ചിരിയും കോൺഫിഡൻസും ഇല്ലെന്ന് പറയുകയാണ് ആൽബങ്ങളിൽ അവർക്കൊപ്പം അഭിനയിച്ച പ്രതീഷ് പ്രകാശ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇനി എങ്കിലും അവരെ അവരുടെ പാട്ടിന് വിടാൻ പറഞ്ഞ പ്രതീഷ്, ഇത്ര കാലം അവർ ജീവിതത്തോട് പൊരുതി. ഇനി അവർ അവരുടെ ജീവന് വേണ്ടി പോരാടുകയാണെന്നും ചേർത്ത് പിടിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും പറഞ്ഞു. രേണുവിനൊപ്പമുള്ള പഴയൊരു വീഡിയോ പങ്കുവച്ചായിരുന്നു പ്രതീഷിന്റെ പ്രതികരണം.

"ഒരുപാട് പേര് അവരുടെ ഒപ്പം ആൽബം ചെയ്യുന്നത് കൊണ്ടും അവരുമായി ഞാൻ കമ്പനി ഉള്ളത് കൊണ്ടും കളിയക്കുന്നതെല്ലാം എനിക്ക് കിട്ടീട്ടുണ്ട്. അവര് ചെയ്യുന്നതും പറയുന്നതും എല്ലാം ശരി ആണ് എന്നു ഞാൻ പറയുന്നില്ല. എന്നാലും ആ ചേച്ചിക്ക് ഇങ്ങനെ ഒരു അസുഖം വന്നപ്പോൾ ഞാൻ വിളിച്ചിരുന്നു. പണ്ടത്തെ പോലെ ഉഷാറില്ല. ആ ചിരി ഇല്യാ. ഇപ്പോൾ ഞാൻ വിളിക്കുമ്പോഴും എല്ലാം നേരിടാം എന്ന കോൺഫിഡൻസ് ഇല്യാ. അവരെ കുറിച്ച് എന്നോട് ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവർ എങ്ങനെയാ പ്രതീഷേ എന്ന്. അന്നും ഇന്നും ഞാൻ പറയുന്ന ഒരു കാര്യം ഉണ്ട്. അവരെപോലെ അവർ മാതേമേ ഉള്ളൂ. ഞാൻ കണ്ടതിൽ നല്ല ഒരു വ്യക്തി. ഇനി എങ്കിലും അവരെ അവരുടെ പാട്ടിനു വിട്ടേക്ക്. അവർ ഇനി നിങ്ങളോട് അതിർത്തു സംസാരിക്കാൻ വരില്ല. അവർ ഇത്ര കാലം ജീവിതത്തോട് പൊരുതി. ഇനി അവർ അവരുടെ ജീവന് വേണ്ടി പോരാടുകയാണ്. ചേർത്ത് പിടിച്ചില്ലെങ്കിലും നശിച്ചു പോട്ടെ എന്ന് പറയാതെ ഇരുന്നൂടെ. ദൈവം അനു​ഗ്രഹിക്കട്ടെ ചേച്ചി", എന്നായിരുന്നു പ്രതീഷിന്റെ വാക്കുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming