നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ മൊഴിയെ ചോദ്യം ചെയ്ത അഖിൽ മാരാർക്കെതിരെ റിയാസ് സലിം. മാരാർ മനഃപൂർവം സംശയം ജനിപ്പിച്ച് അതിജീവിതയെ കള്ളിയാക്കാൻ ശ്രമിക്കുകയാണെന്നും, ഇത് റേപ്പ് സംസ്കാരത്തിന്റെ ഏറ്റവും അറപ്പുളവാക്കുന്ന രൂപമാണെന്നും റിയാസ്.

ടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിനു പിന്നാലെ ദിലീപിനെ പിന്തുണച്ച് നിരന്തരം രംഗത്തെത്തുന്നയാളാണ് സംവിധായകനും ബിഗ്ബോസ് മുൻവിജയിയുമായ അഖിൽ മാരാർ. അതിജീവിതയുടെ മൊഴിയെ ചോദ്യം ചെയ്ത് അഖിൽ മാരാർ പറഞ്ഞ കാര്യങ്ങൾ വലിയ വിവാദമാകുകയും ചെയ്തിരുന്നു. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ഇൻഫ്ളുവൻസറും ബിഗ്ബോസ് മുൻ മൽസരാർത്ഥിയുമായ റിയാസ് സലിം. റേപ്പ് കൾച്ചറിന്‍റെ ഏറ്റവും അറപ്പുളവാക്കുന്നതും ഛർദ്ദിക്കാൻ തോന്നുന്നതുമായ മനുഷ്യരൂപമാണ് അഖിലെന്ന് റിയാസ് സലിം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

''അഖിൽ മാരാർ ചോദിക്കുന്ന ചോദ്യങ്ങൾ ഇതാണ്, കാറിന്റെ പിൻസീറ്റിൽ ഒരു ഡെമോ റേപ്പ് ചെയ്യുക. അതുപോലൊരു സ്പേസിൽ എങ്ങനെയാണ് റേപ്പ് സാധ്യമാവുക എന്ന് കണ്ടെത്തുക. 2017ൽ ഇറങ്ങിയ ഒരു മൊബൈൽ ഫോണിന്റെ ലൈറ്റ് കണ്ടീഷൻ എങ്ങനെയായിരിക്കും എന്ന് പരിശോധിക്കുക. ആ ലൈറ്റിന്റെ വെളിച്ചത്തിൽ എങ്ങനെയാണ് റേപ്പ് പകർത്താൻ സാധിക്കുക. അതിജീവിത പ്രതിരോധിക്കുകയും കാർ ഡ്രൈവറെ ആക്രമിക്കുകയും ചെയ്താൽ കാർ നിയന്ത്രണം വിട്ട് ഇടിക്കും. ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല. മനുഷ്യ രൂപത്തിലെ ഏറ്റവും വൃത്തികെട്ട ചർദിക്കാൻ തോന്നുന്ന തരത്തിലെ റേപ്പ് സംസ്കാരം. അഖിൽ മാരാർക്ക് ഇതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. തെറ്റിദ്ധരിക്കപ്പെട്ടിട്ടുമില്ല. ജിജ്ഞാസയുടെ പുറത്ത് ചോദിക്കുന്നതുമല്ല. മനപൂർവം സംശയം സൃഷ്ടിച്ച് അതിജീവിതയെ കള്ളിയാക്കാൻ നോക്കുകയാണ്'.

View post on Instagram

'സ്ത്രീയുടെ വേദനയെ അയാൾ സയൻസ് ഫിക്ഷനാക്കുകയാണ്. കാരണം സ്ത്രീ വിരുദ്ധരായ പുരുഷന്മാർക്ക് ഒരു കഴിവാണ് ഉള്ളത്, പരസ്പരം സംരക്ഷിക്കുക. ഒരിക്കലും സ്ത്രീകളെ സംരക്ഷിക്കില്ല. അയാളുടെ രോഷം മുഴുവനും കുറ്റാരോപിതന് വേണ്ടിയാണ്. അയാൾക്ക് സഹതാപം പുരുഷന്മാരോട് മാത്രമാണ്. ഒരു റേപ്പിസ്റ്റിന്റെ മനോഭാവം ആണ് ഇത്. കാരണം റേപ്പ് സംസ്കാരത്തിന്റെ ഭാഗമാവാൻ കുറ്റം ചെയ്യണം എന്നില്ല. ഇതുപോലെ ചിന്തിച്ചാൽ മതിയാവും. ഇതുപോലെ സംസാരിച്ചാൽ മതിയാവും. പെൺകുട്ടികളോട് കരുതിയിരിക്കണം എന്ന് നമ്മൾ പറയുന്ന പുരുഷന്മാരുടെ പെർഫെക്ട് ബ്ലൂപ്രിന്റ് ആവാനുള്ള വഴിയാണ് രണ്ട് പെൺകുട്ടികളുടെ പിതാവ് ആയ അഖിൽ മാരാർ തിരഞ്ഞെടുത്തത്'', എന്ന് റിയാസ് സലിം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്