ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം
വിവാഹശേഷം ആരാധകരോട് സന്തോഷം പങ്കുവെച്ച് ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വിവാഹശേഷം റോബിന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റു ചെയ്ത വീഡിയോയും ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
''ഒരു വധുവായി നിൽക്കുമ്പോൾ നമുക്കു തോന്നുന്ന പ്രത്യേക വികാരമൊക്കെ മറ്റുള്ളവർ പറഞ്ഞുള്ള അറിവേ ഉള്ളൂ. ആ ഒരു മൊമന്റ് ജീവിതത്തിൽ അനുഭവിച്ചപ്പോളാണ് മനസിലായത്. പറഞ്ഞറിയിക്കാൻ പറ്റാത്ത, വളരെ പ്രെഷ്യസ്‍ ആയ മുഹൂർത്തമായിരുന്നു അത്. റോബിനെ ലഭിച്ചതിൽ ഞാൻ വളരെയധികം ഭാഗ്യവതിയാണ്'', ആരതി വീഡിയോയിൽ പറഞ്ഞു. മണ്ഡപത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ ഒരു തരം 'ഗൂസ്ബംപ്സ്' ആണ് അനുഭവപ്പെട്ടത് എന്നായിരുന്നു റോബിന്റെ പ്രതികരണം.
ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു ഇരുവരുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കുമെന്ന് മുൻപ് റോബിൻ പറഞ്ഞിരുന്നു. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹണിമൂണാണ് തങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത് എന്നും റോബിൻ മുൻപ് പറഞ്ഞിരുന്നു. 27 ല്‍ അധികം രാജ്യങ്ങളിലേക്കുള്ള യാത്രയായിരിക്കുമെന്നാണ് താരം അറിയിച്ചത്. ഓരോ രാജ്യങ്ങളിലും സന്ദര്‍ശിച്ചതിന് ശേഷം തിരിച്ചുവരും, പിന്നീട് ഒന്ന് രണ്ട് മാസങ്ങള്‍ക്കകം അടുത്ത രാജ്യം എന്ന രീതിയിലായിരിക്കും യാത്രകള്‍. ആദ്യം പോകുന്നത് അസര്‍ബൈജാനില്‍ ആയിരിക്കുമെന്നും റോബിൻ പറഞ്ഞിരുന്നു.
ബിഗ് ബോസ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയ്ക്ക് അകത്തും പുറത്തും റോബിൻ ഒരുപോലെ വൈറലായി. പിന്നീട് ഉദ്‌ഘാടന വേദികളിലും തിളങ്ങുന്ന കാരമായി. ഒരിക്കൽ റോബിന്റെ അഭിമുഖം എടുക്കാൻ അപ്രതീക്ഷിതമായി എത്തിയതാണ് അവതാരകയും യുവ സംരംഭകയുമായ ആരതി പൊടി. ഈ പരിചയം പിന്നീട് പ്രണയമാവുകയായിരുന്നു.
ALSO READ : ഭർത്താവിനൊപ്പം സന്തോഷവതിയായി മീര വാസുദേവ്; പരിഹസിച്ചവർക്ക് മറുപടി

