Asianet News MalayalamAsianet News Malayalam

'മക്കളുടെ ഭാവി ഓര്‍ത്ത് പറയുവാണ്, അവര്‍ക്ക് വോട്ട് ചെയ്യല്ലേ'; പറഞ്ഞോ ആമിര്‍ ഖാന്‍ ഇങ്ങനെ- Fact Check

ആമിര്‍ ഖാന്‍ ബിജെപിക്ക് എതിരായി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തതായി ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പ്രചരിക്കുന്നത്

Fact Check on Viral video claiming Aamir Khan appealed to vote against BJP jje
Author
First Published Sep 23, 2023, 12:55 PM IST

രാജ്യം മറ്റൊരു പൊതു തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. ഇതിന് പുറമെ ചില നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും വരാനിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ ബിജെപിക്ക് എതിരായി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തു എന്നാണ് ഒരു വീഡിയോ സഹിതം പ്രചാരണം തകൃതിയായി നടക്കുന്നത്. ആമിര്‍ ഖാന്‍ ഇങ്ങനെ ആഹ്വാനം ചെയ്തു എന്ന പ്രചാരണം സത്യം തന്നെയോ? 

പ്രചാരണം

ആമിര്‍ ഖാന്‍ ബിജെപിക്ക് എതിരായി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തതായി ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സെപ്റ്റംബര്‍ 11 പോസ്റ്റ് ചെയ്യുകയും വൈറലാവുകയും ചെയ്‌ത ഒരു വീഡിയോയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ. നോക്കൂ, ഇപ്പോള്‍ ബിജെപിക്ക് എതിരെ ആമിര്‍ ഖാന്‍റെ വീഡിയോയും പുറത്തുവന്നിരിക്കുന്നു. ശരിയായവര്‍ക്ക് വോട്ട് ചെയ്യൂ. നിങ്ങളുടെ കുട്ടികളുടെ ഭാവി നിങ്ങളുടെ വോട്ട് തീരുമാനിക്കും എന്നുമാണ് വീഡിയോയില്‍ എഴുതിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ ആമിര്‍ ഖാന്‍റെ ശബ്‌ദവും വീഡിയോയില്‍ കേള്‍ക്കാം.

പ്രചരിക്കുന്ന വീഡിയോ 

Fact Check on Viral video claiming Aamir Khan appealed to vote against BJP jje

വസ്‌തുത

ആമിര്‍ ഖാന്‍റേതായി ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ നമുക്ക് പലര്‍ക്കും മുമ്പ് കണ്ടതായി ഓര്‍മ്മയുള്ളതാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പ് കാലത്ത് ആളുകളില്‍ ഇലക്ഷന്‍ ബോധവല്‍ക്കരണം നടത്താന്‍ തയ്യാറാക്കിയ വീഡിയോയാണിത്. ആമിര്‍ ഖാന്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന എന്ന തലക്കെട്ടോടെ എഡിആര്‍ ഇന്ത്യ എന്ന യൂട്യൂബ് ചാനലില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുള്ളത് വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായി. എന്നാല്‍ ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഒരിടത്തും ആമിര്‍ ഖാന്‍ ബിജെപിക്ക് എതിരായി വോട്ട് ചെയ്യാന്‍ പറയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും താരം വീഡിയോയില്‍ പറയുന്നില്ല.

അതിനാല്‍തന്നെ ബിജെപിക്ക് എതിരായി വോട്ട് ചെയ്യാന്‍ വീഡിയോയിലൂടെ ആമിര്‍ ഖാന്‍ ആഹ്വാനം ചെയ്‌തു എന്ന പ്രചാരണം വ്യാജമാണ്. വ്യാജ ടെക്സ്റ്റുകളോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നത്. 

ഒറിജിനല്‍ വീഡിയോ ചുവടെ

Read more: 'ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു'; വീഡിയോ ഇന്ത്യയിലേതോ? Fact Check

Follow Us:
Download App:
  • android
  • ios