ദില്ലി: കൊവിഡ് 19 ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ പേരില്‍ നിരവധി പദ്ധതികളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇവയില്‍ ഏറെ വ്യാജ പ്രചാരണങ്ങളുമുണ്ടായിരുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും കേന്ദ്രം 2000 രൂപ വീതം നല്‍കുന്നു എന്നാണ് ഇപ്പോഴത്തെ പ്രചാരണം. എന്താണ് ഇതിലെ വസ്‌തുത? 

പ്രചാരണം ഇങ്ങനെ

പ്രധാന്‍മന്ത്രി കന്യ ആയുഷ് യോജന (Pradhan Mantri Kanya Ayush Yojana) എന്ന പദ്ധതിക്ക് കീഴില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും 2000 രൂപ വീതം നല്‍കുന്നു, പണം അക്കൗണ്ടില്‍ നേരിട്ടെത്തും എന്നാണ് പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. പ്രധാനമായും വാട്‌സ്‌ആപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. ഈ ആനുകൂല്യം ലഭിക്കാനുള്ള യോഗ്യതയും സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. പിന്നാലെ അപേക്ഷ ഫോം തപ്പി നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തുകയും ചെയ്‌തു. 

വസ്‌തുത

ഇത്തരമൊരു ധനസഹായ പദ്ധതി കേന്ദ്ര സര്‍ക്കാരിന് കീഴിലില്ല എന്നതാണ് വസ്‌തുത. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗമാണ്(പിഐബി ഫാക്‌ട് ചെക്ക്) ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തര വ്യാജ പദ്ധതികളില്‍ വീഴരുത് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു പിഐബി. 

 

നിഗമനം

പ്രധാനമന്ത്രി കന്യ ആയുഷ് യോജന എന്ന പദ്ധതിവഴി എല്ലാ പെണ്‍കുട്ടികള്‍ക്കും 2000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണ്. ഇത്തരമൊരു പദ്ധതി പോലും നിലവിലില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ പേരില്‍ ലോക്ക് ഡൗണ്‍ കാലത്ത് മുമ്പും വ്യാജ പ്രചാരണങ്ങള്‍ സജീവമായിരുന്നു. 

ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ അക്ഷയ വഴി അവസരം; പ്രചാരണത്തിലെ വസ്തുത

വാഹനങ്ങളുടെ സ്റ്റിയറിംഗിലെ ചെറിയ തടിപ്പുകൾ കാഴ്ചാ പരിമിതരെ സഹായിക്കാനോ? സത്യമിത്

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​