Asianet News MalayalamAsianet News Malayalam

കമന്‍റ് ചെയ്യുന്ന ആദ്യത്തെ 1000 പേര്‍ക്ക് ക്രിസ്റ്റ്യാനോയുടെ 15 ലക്ഷം! വീഡിയോയ്‌ക്ക് പിന്നില്‍

ഈ വമ്പന്‍ തുക ലഭിക്കാന്‍ 'Stay Home' എന്ന് കമന്‍റ് ചെയ്‌താല്‍ മാത്രം മതിയെന്ന് കേട്ടതോടെ എല്ലാവരും ത്രില്ലിലായി

Is it Cristiano Ronaldo offering Facebook users 20000 doller during Covid 19
Author
Lisbon, First Published Aug 25, 2020, 3:05 PM IST

ലിസ്‌ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 20,000 ഡോളര്‍(ഏതാണ്ട് 15 ലക്ഷം ഇന്ത്യന്‍ രൂപ) ആരാധകര്‍ക്ക് നല്‍കുന്നു എന്നുകേട്ട് പരക്കംപായുകയാണ് നിരവധി പേര്‍. ഈ വമ്പന്‍ തുക ലഭിക്കാന്‍ 'Stay Home' എന്ന് കമന്‍റ് ചെയ്‌താല്‍ മാത്രം മതിയെന്ന് കേട്ടതോടെ എല്ലാവരും ത്രില്ലിലായി. 

പ്രചാരണം ഇങ്ങനെ 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 10 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതമാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിലെ പ്രചാരണം. Ronaldo-CR-7 Live Stream എന്ന ഫേസ്‌ബുക്ക് പേജില്‍ നിന്നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കമന്‍റ് ബോക്‌സില്‍ 'Stay Home' എന്ന് ടൈപ്പ് ചെയ്യുന്ന ആദ്യത്തെ ആയിരം പേര്‍ക്ക് പണം ലഭിക്കും എന്നാണ് വീഡിയോയ്‌ക്ക് ഒപ്പമുള്ള കുറിപ്പ്. 

Is it Cristiano Ronaldo offering Facebook users 20000 doller during Covid 19

 

വസ്‌തുത

സ്റ്റേ ഹോം എന്ന് ആദ്യം കമന്‍റ് ചെയ്യുന്ന 1000 പേര്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 20,000 ഡോളര്‍ നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണ്. 

വസ്‌തുത പരിശോധന രീതി

ഓഗസ്റ്റ് ആറിനാണ് ഈ ഫേസ്‌ബുക്ക് പേജ് ക്രിയേറ്റ് ചെയ്‌തിരിക്കുന്നത്. വ്യാജ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ഓഗസ്റ്റ് 16നും. എന്നാല്‍ റോണോയുടെ യഥാര്‍ഥ ഫേസ്‌ബുക്ക് പേജ് 2009 മെയ് ഏഴ് മുതലുണ്ട്. 12 കോടിയിലേറെ ഫോളോവേഴ്‌സുള്ള ഈ അക്കൗണ്ട് വെരിഫൈഡും ആണ്. ഔദ്യോഗിക അക്കൗണ്ടില്‍ എവിടെയും ഇത്തരമൊരു ബമ്പര്‍ സമ്മാനത്തെ കുറിച്ച് താരം പറയുന്നില്ല.

 Is it Cristiano Ronaldo offering Facebook users 20000 doller during Covid 19 

 

നിഗമനം

കൊവിഡ് കാലത്ത് പ്രത്യക്ഷപ്പെട്ട അനേകം വ്യാജ പ്രചാരണങ്ങളില്‍ ഒന്നുമാത്രമാണ് ക്രിസ്റ്റ്യാനോയുടെ പേരിലും പ്രചരിക്കുന്നത്. ഈ പ്രചാരണത്തിന് താരവുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലാക്കാം. 

എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ സ്‌മാര്‍ട്ട് ഫോണ്‍ എന്ന് പ്രചാരണം; അപേക്ഷിക്കും മുമ്പ് അറിയേണ്ടത്

'ഞാൻ മരിച്ചിട്ടില്ല', ജയിംസ് മാത്യുവിനെതിരെ ചാരക്കേസിൽ കുറ്റവിമുക്തനാക്കിയ ശാസ്ത്രജ്ഞൻ

'പിണറായി അഭിനന്ദിച്ചു, ബമ്പര്‍ അടിച്ച ലോട്ടറി പായലിന് നഷ്ടമായി'; വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്‍റെയല്ല

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

Follow Us:
Download App:
  • android
  • ios