ചെറിയ രീതിയിലുള്ള സമ്മർദ്ദം സ്വാഭാവികമാണെങ്കിലും ഇത് വിട്ടുമാറാതെ നിൽക്കുന്നത് ശരീരത്തെ പലവിധത്തിൽ ബാധിക്കാം. ഇതിന് പിന്നിലെ പ്രധാന വില്ലൻ സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോൾ ആണ്.

ഇന്നത്തെ കാലത്ത് മാനസിക സമ്മർദ്ദം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ജോലിസ്ഥലത്തെ സമ്മർദ്ദം, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങി മനസ്സിനെ എപ്പോഴും തിരക്കിലാക്കാൻ എന്തെങ്കിലും ഒന്നുണ്ടാകും. ചെറിയ രീതിയിലുള്ള സമ്മർദ്ദം സ്വാഭാവികമാണെങ്കിലും ഇത് വിട്ടുമാറാതെ നിൽക്കുന്നത് ശരീരത്തെ പലവിധത്തിൽ ബാധിക്കാം. ഇതിന് പിന്നിലെ പ്രധാന വില്ലൻ സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോൾ ആണ്. ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് ദീർഘനേരം ഉയർന്നുനിൽക്കുന്നത് ഉറക്കം, ദഹനം, ചർമ്മത്തിന്റെ ആരോഗ്യം, ഊർജ്ജസ്വലത, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയെ എല്ലാം ദോഷകരമായി ബാധിക്കും. നമ്മൾ അറിയാതെ വരുത്തുന്ന ചില ചെറിയ ഭക്ഷണ പിഴവുകൾ സമ്മർദ്ദം കുറയ്ക്കുന്നതിന് പകരം കൂട്ടാൻ കാരണമാകുന്നു. ഭക്ഷണ രീതിയിൽ ഈ മാറ്റങ്ങൾ വരുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. തെറ്റായ രീതിയിൽ ലോ-കാർബ് ഡയറ്റ് പിന്തുടരുന്നത്

ബിസ്ക്കറ്റ്, ചോക്ലേറ്റ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിന് പകരം, പലരും ചോറ്, ചപ്പാത്തി, ദാൽ, ഉപ്പുമാവ്, ഇഡ്ഡലി, ദോശ തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങളാണ് പൂർണ്ണമായും ഉപേക്ഷിക്കുന്നത്. ഇത് തെറ്റായ രീതിയാണ്. സമീകൃതാഹാരം കഴിക്കുന്നത് നിർത്തുമ്പോൾ, മാനസിക സമ്മർദ്ദത്തെ തടഞ്ഞുനിർത്തുന്ന 'ഗാബ' (GABA) എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ അളവ് ശരീരത്തിൽ കുറയും.

2. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്

രാവിലത്തെ തിരക്കുകൾക്കിടയിൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ചായയോ കാപ്പിയോ മാത്രം കുടിച്ച് ഒഴിഞ്ഞ വയറുമായി ഓഫീസുകളിലേക്കും മറ്റും പോകുന്നവർ പിന്നീട് എപ്പോഴെങ്കിലും ഭക്ഷണം കഴിക്കാമെന്ന് കരുതും. എന്നാൽ രാവിലെ നല്ല ഊർജ്ജം ലഭിക്കുന്നതിന് കോർട്ടിസോളിന്റെ അളവ് സ്വാഭാവികമായും ഉയർന്നുനിൽക്കേണ്ടത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ കോർട്ടിസോൾ താളം തെറ്റാനും പകൽ മുഴുവൻ സമ്മർദ്ദം നിലനിൽക്കാനും ഇത് കാരണമാകുന്നു.

3. പഴങ്ങൾ കഴിക്കാതിരിക്കുന്നത്

മാനസിക സമ്മർദ്ദമുള്ള സമയങ്ങളിൽ ശരീരത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് ദഹനവ്യവസ്ഥയെയാണ്. എന്നാൽ പഴങ്ങളിലുള്ള പ്രീബയോട്ടിക്സ് ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. കൂടാതെ ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും ചർമ്മത്തിന്റെയും മുടിയുടെയും ഭംഗി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.