Asianet News MalayalamAsianet News Malayalam

ചീത്ത കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ രാത്രി കുടിക്കാം ഈ അഞ്ച് ജ്യൂസുകള്‍...

റെഡ് മീറ്റ്, കൊഴുപ്പും മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗ്ലൈസമിക് സൂചിക കുറഞ്ഞതും, അന്നജം കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

5 bedtime drinks to help lower your cholesterol and diabetes
Author
First Published Dec 8, 2023, 7:27 PM IST

ചീത്ത കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. റെഡ് മീറ്റ്, കൊഴുപ്പും മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗ്ലൈസമിക് സൂചിക കുറഞ്ഞതും, അന്നജം കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ രാത്രി കുടിക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം...

ഒന്ന്...

തക്കാളി ജ്യൂസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍, ഫൈബര്‍ തുടങ്ങിയ ഘടകങ്ങള്‍ ചീത്ത കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്... 

കറുവാപ്പട്ട ടീയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ രാത്രി കുടിക്കുന്നതിം ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

മൂന്ന്... 

ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാനും പ്രമേഹത്തെ കുറയ്ക്കാനും സഹായിക്കും. അതിനാല്‍ രാത്രി ഗ്രീന്‍ ടീ കുടിക്കാം. 

നാല്... 

നെല്ലിക്കാ ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹവിം കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്... 

മഞ്ഞള്‍ പാല്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍കുമിനും കൊളസ്ട്രോള്‍  കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read:  മുരിങ്ങയ്ക്ക പതിവായി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios