Asianet News MalayalamAsianet News Malayalam

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കായികാധ്വാനം ഇല്ലാത്തതും വിറ്റാമിൻ ഡിയുടെ കുറവുമാണ് പലപ്പോഴും ഈ രോഗാവസ്ഥയ്ക്ക് കാരണം. 

5 foods to prevent osteoporosis
Author
First Published Mar 30, 2024, 12:07 PM IST

അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് രോഗ കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കായികാധ്വാനം ഇല്ലാത്തതും വിറ്റാമിൻ ഡിയുടെ കുറവുമാണ് പലപ്പോഴും ഈ രോഗാവസ്ഥയ്ക്ക് കാരണം. അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം, കാത്സ്യവും മറ്റ് അവശ്യ ധാതുക്കളുടെയും കുറവ് തുടങ്ങിയവയും രോഗ സാധ്യതയെ കൂട്ടാം. 

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

പാലും പാലുല്‍പ്പന്നങ്ങളുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

മൂന്ന്... 

മുട്ടയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്... 

മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത  കുറയ്ക്കാനും സഹായിക്കും. 

അഞ്ച്... 

നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്ന മഗ്നീഷ്യം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also read: ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ചർമ്മം വരണ്ടതാണോ? കാരണം ഇതാകാം...

youtubevideo

Follow Us:
Download App:
  • android
  • ios