Asianet News MalayalamAsianet News Malayalam

യൂറിക് ആസിഡ് കൂടുതലാണോ? എങ്കില്‍, ഈ ഏഴ് ഭക്ഷണങ്ങൾ ഒഴിവാക്കൂ...

ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലമാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്.

7 foods that raise uric acid levels
Author
First Published Mar 22, 2024, 9:24 AM IST

ശരീരം പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കളെ വിഘടിപ്പിക്കുമ്പോൾ  രൂപപ്പെടുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലമാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

റെഡ് മീറ്റാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീഫ് പോലെയുള്ള റെഡ് മീറ്റില്‍  ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്... 

പഞ്ചസാര ധാരാളമടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം. ഇതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

മൂന്ന്... 

സംസ്കരിച്ച ഭക്ഷണങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം. 

നാല്... 

വൈറ്റ് ബ്രെഡാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇതില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

അഞ്ച്...

സോയാബീൻസ് ആണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും യൂറിക് ആസിഡിന്‍റെ അളവ് അതിവേഗം വർദ്ധിപ്പിക്കുന്നു. അതിനാല്‍ സോയാബീന്‍സും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ആറ്...

കടല്‍മീനുകളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും യൂറിക് ആസിഡ് രോഗികള്‍ അധികം കഴിക്കേണ്ട. 

ഏഴ്... 

മദ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  അമിതമായി മദ്യപിക്കുന്നതും ശരീരത്തില്‍ യൂറിക് ആസിഡ് കൂട്ടാം. അതിനാല്‍ മദ്യപാനം ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: എക്സീമയുടെ ഈ ലക്ഷണങ്ങളെ അറിയാതെ പോകരുത്...

youtubevideo


 

Follow Us:
Download App:
  • android
  • ios