നമ്മുടെ വയറ്റിനകത്ത് ധാരാളം സൂക്ഷ്മാണുക്കള്‍ ഉണ്ടെന്ന് കേട്ടിട്ടില്ലേ? ഇവയില്‍ വലിയൊരു വിഭാഗം ബാക്ടീരിയകളും അടങ്ങുന്നു. ഇതില്‍ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായും അനുകൂലമായും സ്വാധീനിക്കുന്ന ബാക്ടീരിയകളുണ്ട്.
ധാരാളം ആരോഗ്യഗുണങ്ങളുള്ള നട്ട് ആണ് ബദാമെന്ന് നമുക്കറിയാം. ഇത് പതിവായി മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തെ പലരീതിയിലാണ് സ്വാധീനിക്കുക. ഇക്കൂട്ടത്തില്‍ ഉദരസംബന്ധമായ ഗുണങ്ങളും ഉണ്ട് എന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്.
കിംഗ്സ് കോളേജ് ലണ്ടനില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'അമേരിക്കൻ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യൻ' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
നമ്മുടെ വയറ്റിനകത്ത് ധാരാളം സൂക്ഷ്മാണുക്കള്‍ ഉണ്ടെന്ന് കേട്ടിട്ടില്ലേ? ഇവയില്‍ വലിയൊരു വിഭാഗം ബാക്ടീരിയകളും അടങ്ങുന്നു. ഇതില്‍ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായും അനുകൂലമായും സ്വാധീനിക്കുന്ന ബാക്ടീരിയകളുണ്ട്. ഇവയില്‍ അനുകൂലമായി സ്വാധീനിക്കുന്ന ബാക്ടീരില്‍ സമൂഹത്തെ വളര്‍ത്തിയെടുക്കാൻ സാധിച്ചാല്‍ അവ ആകെ ആരോഗ്യത്തെ തന്നെ മെച്ചപ്പെടുത്തും.
പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നമുക്ക് ഈ ബാക്ടീരിയല്‍ സമൂഹത്തെ വളര്‍ത്തിയെടുക്കാൻ സാധിക്കുക. ഇതിന് സഹായകമാകുന്ന പ്രത്യേകമായ ഭക്ഷണങ്ങള്‍ തന്നെയുണ്ട്. ഇക്കൂട്ടത്തിലൊന്ന് തന്നെയാണ് ബദാമെന്നാണ് ഗവേഷകരുടെ പഠനം ഉറപ്പിക്കുന്നത്.
ബദാം കഴിക്കുന്നവരിലും കഴിക്കാത്തവരിലും വയറ്റിനകത്തുള്ള ബാക്ടീരിയല്‍ സമൂഹത്തിന്‍റെ വളര്‍ച്ചയും അത് അനുബന്ധമായി ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതുമെല്ലാം ഇവര്‍ പഠനത്തിന്‍റെ ഭാഗമായി വിലയിരുത്തിയിട്ടുണ്ട്. ഇതിനൊടുവിലാണ് ബദാം വയറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന നിഗമനം പങ്കുവച്ചിരിക്കുന്നത്.
വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുമ്പോള്‍ അത് ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ഒപ്പം പോസിറ്റീവ് ആയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ആയതിനാല്‍ തന്നെ മിതമായ രീതിയില്‍ ബദാം പതിവായി കഴിക്കുന്നത് ഏറ്റവും നല്ലത് തന്നെയെന്ന് അടിവരയിട്ട് പറയാം.
ആരോഗ്യകരമായ കൊഴുപ്പ്- ഫൈബര്‍- വൈറ്റമിൻ (ഇ) അടക്കം പല പോഷങ്ങളും നല്‍കാനും, ഷുഗര്‍ നിയന്ത്രിക്കുന്നതിനും, ബിപി നിയന്ത്രിക്കുന്നതിനും, കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും, വണ്ണം കുറയ്ക്കുന്നതിനും എല്ലാം സഹായകമാണ് ബദാം.
