Asianet News MalayalamAsianet News Malayalam

കൃത്രിമ നിറം, കീടനാശിനിയുടെ അംശം; രണ്ട് ബ്രാന്റുകളുടെ മുളകുപൊടി നിരോധിച്ചു

ഇരുബ്രാന്റുകളിലെ മുളകുപൊടികളിലും കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. "തനിമ, ചാംസ്" എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയുടെ നിർമ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കാണ് മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജി ജയശ്രീ നിരോധനം ഏർപ്പെടുത്തിയത്.

Artificial color and pesticide two brands of chilly powder banned
Author
Malappuram, First Published May 29, 2020, 4:48 PM IST

മലപ്പുറം: അനുവദനീയമല്ലാത്ത കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ "തനിമ, ചാംസ്" എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. 
          
ചുങ്കത്തറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എം ടി സി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിൻ ഷെയ്ഖ് ഫുഡ് പാർക്ക് ആണ് 'തനിമ' എന്ന ബ്രാന്റിലുള്ള മുളകുപൊടി നിർമ്മിക്കുന്നത്. വണ്ടൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഷറഫിയ ഫുഡ് പ്രോഡക്റ്റ് എന്ന സ്ഥാപനമാണ് 'ചാംസ്' എന്ന മുളകുപൊടി നിർമ്മിക്കുന്നത്. 

ഇരുബ്രാന്റുകളിലെ മുളകുപൊടികളിലും കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. "തനിമ, ചാംസ്" എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയുടെ നിർമ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കാണ് മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജി ജയശ്രീ നിരോധനം ഏർപ്പെടുത്തിയത്.

ആർത്തവസമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ 'ഉണക്ക മുന്തിരി' നല്ലതോ...?

Follow Us:
Download App:
  • android
  • ios