ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക (ലേഡീസ് ഫിംഗർ). വിറ്റാമിന്‍ ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. 

ആന്റിഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. അറിയാം വെണ്ടയ്ക്കയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍. 

ഒന്ന്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്കയുടെ സഹായത്താൽ കഴിയുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. 'ഗ്ലൈസെമിക് സൂചിക' കുറഞ്ഞ വെണ്ടയ്ക്ക പ്രമേഹരോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ്. 

രണ്ട്...

ഉയർന്ന കൊളസ്ട്രോൾ അളവ് ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. കൊളസ്ട്രോളിന്‍റെ അളവിനെ നിയന്ത്രിക്കാനും അതുവഴി ഹൃദ്രോഗത്തിനുള്ള സാധ്യതയെ തടയാനും വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു. 

മൂന്ന്... 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. അതിനാല്‍ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Also Read: ഈ ലക്ഷണങ്ങള്‍ പ്രതിരോധശേഷിക്കുറവിന്‍റെ സൂചനകളോ?

നാല്... 

വെണ്ടയ്ക്കയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കും. വെ​ണ്ടയ്​ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം ഒഴിവാക്കാനും സഹായിക്കും.

അഞ്ച്...

എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ടയ്ക്ക. വെ​ണ്ട​യ്ക്ക പ​തി​വാ​യി ഡയറ്റില്‍ ഉ​ൾ​പ്പെ​ടു​ത്തുന്നത് കാ​ഴ്ച​ശ​ക്തി മെച്ചപ്പെടുത്താനും സഹായിക്കും. 

ആറ്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് വെണ്ടയ്ക്ക. ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും വെണ്ടയ്ക്കയിലെ നാ​രു​ക​ൾ സ​ഹാ​യിക്കും. 

 

ഏഴ്... 

വിറ്റാമിൻ ബി 9 ധാരാളം അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് ഗർഭിണികൾക്ക് വളരെ നല്ലതാണ്. 

എട്ട്...

ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കാൻ സഹായകമാണ്.

Also Read: പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങള്‍...