വിറ്റാമിന്‍ ഇ, പ്രോട്ടീൻ, ഫോളേറ്റ്, നാരുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് സൂര്യകാന്തി വിത്തുകൾ.
വിറ്റാമിന്‍ ഇ, പ്രോട്ടീൻ, ഫോളേറ്റ്, നാരുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് സൂര്യകാന്തി വിത്തുകൾ. ദിവസവും ഒരു പിടി സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഹൃദയാരോഗ്യം
ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. എല്ലുകളുടെ ആരോഗ്യം
മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ സൂര്യകാന്തി വിത്തുകൾ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
3. പ്രമേഹം
നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകളുടെ ഗ്ലൈസെമിക് സൂചിക കുറവാണ്.
4. രോഗ പ്രതിരോധശേഷി
സെലീനിയവും സിങ്കും വിറ്റാമിന്‍ ഇയും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
5. ദഹനം
ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. വണ്ണം കുറയ്ക്കാന്‍
പ്രോട്ടീനും ഫൈബറും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
7. വിഷാദം
മഗ്നീഷ്യം ധാരാളം സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിഷാദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
8. ചര്‍മ്മം
വിറ്റാമിന്‍ ഇയും ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.