ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയുളളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നുണ്ടോ? അത്തരത്തില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയുളളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. കിവി
നാരുകള്‍ ധാരാളം അടങ്ങിയ കിവി ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും മറ്റ് ദഹന പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.
2. പപ്പായ
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തുവരാതിരിക്കുന്നത് തടയാനും സഹായിക്കും.
3. പൈനാപ്പിള്‍
പൈനാപ്പിളിലെ പപ്പൈന്‍ ദഹനം മെച്ചുപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും സഹായിക്കും.
4. വെള്ളരിക്ക
വെള്ളവും നാരുകളും ധാരാളം അടങ്ങിയ വെള്ളരിക്ക കഴിക്കുന്നതും വയര്‍ വീര്‍ക്കുന്നത് തടയാന്‍ സഹായിക്കും.
5. വാഴപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴവും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാന്‍ സഹായിക്കും.
6. തൈര്
പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. വയര്‍ വീര്‍ക്കുന്നത് തടയാനും വയറിന്‍റെ ആരോഗ്യത്തിനും ഇവ സഹായിക്കും.
7. ജീരകം
ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ജീരകം ദഹനം എളുപ്പമാക്കാന്‍ സഹായിക്കും.
8. ഇഞ്ചി
ഇഞ്ചിയിലെ ജിഞ്ചറോളും ദഹന പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും.
9. ചിയാ സീഡ്
ഫൈബറിനാല്‍ സമ്പന്നമായ ചിയാ സീഡും ദഹന പ്രശ്നങ്ങളെ അകറ്റാന്‍ ഗുണം ചെയ്യും.
10. ഓട്സ്
നാരുകളാല്‍ സമ്പന്നമായ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹന പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
