വീട്ടിൽ പാവയ്ക്ക ഉണ്ടെങ്കിൽ കിടിലനൊരു വിഭവം തയ്യാറാക്കാം. രുചിക്കാലത്തിൽ ഇന്ന് വിനോദ് രാമകൃഷ്ണന്റെ റെസിപ്പി

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

പാവയ്ക്ക നീളത്തിൽ അരിഞ്ഞത് ഒരു കപ്പ്

വെളിച്ചെണ്ണ നാല് സ്പൂൺ

ചെറിയ ഉള്ളി ചതച്ചത് 2 സ്പൂൺ

ഇഞ്ചി ചതച്ചത് 2 സ്പൂൺ

വെളുത്തുള്ളി ചതച്ചത് ഒരു സ്പൂൺ

മഞ്ഞൾപൊടി അര സ്പൂൺ

കാശ്മീരി മുളകുപൊടി അര സ്പൂൺ

കുരുമുളകുപൊടി അര സ്പൂൺ

ചുവന്ന മുളകിന്റെ പൊടി അര സ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഇഞ്ചി ചതച്ചതും വെളുത്തുള്ളി ചതച്ചതും വേണമെങ്കിൽ മാത്രം കടുക് താളിക്കുകയും ചെയ്യാവുന്നതാണ്. ഇത്രയും ചെയ്തതിനു ശേഷം ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഒപ്പം തന്നെ അതിലേക്ക് ചെറിയ ഉള്ളിയും ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റി എടുക്കുക. ശേഷം ഇതിലേക്ക് പാവയ്ക്ക, ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചുവച്ച് ചെറിയ തീയിൽ വേവിച്ച് വഴറ്റി എടുക്കാവുന്നതാണ്.