Asianet News MalayalamAsianet News Malayalam

പ്രമേഹരോ​ഗികൾക്ക് നിലക്കടല കഴിക്കാമോ?

ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയതാണ് നിലക്കടല. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, അയൺ, പൊട്ടാസ്യം, കാത്സ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

Can Diabetic Patients Consume Peanuts
Author
First Published Dec 2, 2023, 5:25 PM IST

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു നട്സാണ് നിലക്കടല. 

നിലക്കടലയിൽ ഗ്ലൈസെമിക് ഇൻഡക്സ് സൂചിക  കുറവാണ്. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ നിലക്കടല പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ കഴിക്കാം. ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയതാണ്  നിലക്കടല. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, അയൺ, പൊട്ടാസ്യം, കാത്സ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

ഹൃദയത്തിന്റെ ആരോഗ്യത്തിന് നിലക്കടല നല്ലതാണ്. നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ്സ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഇവ സഹായിക്കും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും നിലക്കടല സഹായിക്കും. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്ന നിലക്കടല ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നിലക്കടല കഴിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ വിറ്റാമിനുകളുടെ കുറവ് ക്യാന്‍സര്‍ സാധ്യത കൂട്ടും...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios