ഇന്ന് 'ചോക്ലേറ്റ് ഡേ'; ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം
മഗ്നീഷ്യം, സിങ്ക്, കാത്സ്യം, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയൊക്കെ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ഡാര്‍ക്ക് ചോക്ലേറ്റ് കിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഇന്ന് ഫെബ്രുവരി 9- ലോക ചോക്ലേറ്റ് ഡേ. വാലന്റൈൻസ് ആഴ്ചയുടെ മൂന്നാം ദിവസമാണ് ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത്. സന്തോഷങ്ങളുടെയോ ആഘോഷങ്ങളുടെയോ അവസരങ്ങളില്‍ ചോക്ലേറ്റുകള്‍ കൈ മാറാന്‍ നമ്മുക്ക് ഇഷ്ടമാണ്.
ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയുടെ മധുരത്തോടൊപ്പം നിരവധി ഗുണങ്ങളും ഇവയ്ക്കുണ്ട്. മഗ്നീഷ്യം, സിങ്ക്, കാത്സ്യം, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയൊക്കെ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓർമശക്തിക്കും ബുദ്ധി വികാസത്തിനും ചോക്ലേറ്റ് കഴിക്കുന്നത് ഏറേ നല്ലതാണ്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ചോക്ലേറ്റ് കഴിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ബദാമിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
