ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ഫാറ്റി ലിവർ രോഗത്തെ തടയാന്‍ കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്. ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ഫാറ്റി ലിവർ രോഗത്തെ തടയാന്‍ കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.

1. ജീരക വെള്ളം

ജീരക വെള്ളം പതിവാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കും.

2. ബീറ്റ്റൂട്ട് ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസും കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും.

3. നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കും.

4. കോഫി

കോഫി കുടിക്കുന്നത് ഫാറ്റി ലിവർ രോഗത്തെ തടയാന്‍ സഹായിക്കും.

5. മഞ്ഞള്‍ പാല്‍

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും ഫാറ്റി ലിവർ രോഗത്തെ തടയാന്‍ സഹായിക്കും.

6. നാരങ്ങാ വെള്ളം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നതും കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും.

7. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.