Asianet News MalayalamAsianet News Malayalam

ചിക്കൻ സ്റ്റ്യൂ ഇങ്ങനെ തയ്യാറാക്കി നോക്കൂ

പോഷഗുണങ്ങൾ നിറഞ്ഞ മുരിങ്ങയ്ക്കായും ചിക്കനും വച്ച് ഒരടിപൊളി സ്റ്റ്യൂ തയ്യാറാക്കിയാലോ?. മെെമൂൺ ബീവി തയ്യാറാക്കിയത് പാചകക്കുറിപ്പ്...

easy and tasty home made chicken stew recipe
Author
First Published Apr 18, 2024, 8:57 AM IST

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

easy and tasty home made chicken stew recipe

 

ചിക്കൻ സ്റ്റ്യൂ പലരുടെയും ഇഷ്ട വിഭവമാണ്. ചപ്പാത്തി, അപ്പം, അപ്പം, പത്തിരി, ഇടിയപ്പം, പൊറോട്ട, നെയ്‌ച്ചോർ...അങ്ങനെ ഏതിനൊപ്പവും കഴിക്കാവുന്ന ഒരു കറിയാണ് ചിക്കൻ സ്റ്റ്യൂ. നല്ല രുചിയോടെ എളുപ്പത്തിൽ തയാറാക്കാം ഒരു സ്പെഷ്യൽ ചിക്കൻ സ്റ്റ്യൂ.

വേണ്ട ചേരുവകൾ...

മുരിങ്ങയ്ക്ക                                          - 1 എണ്ണം
ഉരുളകിഴങ്ങ്                                          -  1  എണ്ണം
ചിക്കൻ                                                    -  250 ഗ്രാം
തേങ്ങ                                                       -  ഒരു മുറി
സവാള                                                     - 1 എണ്ണം
പച്ചമുളക്                                                -  ആവശ്യത്തിന്
ഇഞ്ചി                                                       -  ഒരു കഷ്ണം
വെളുത്തുള്ളി                                        -   6 അല്ലി
ഉലുവ                                                       -  ഒരു നുള്ള്
കറിവേപ്പില, മല്ലിയില                       -  ആവശ്യത്തിന്
കറുവപട്ട                                                -  ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ                                            -  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ഒരുചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ഇട്ടുകൊടുക്കണം. ശേഷം ഒന്ന് മൂത്താൽ കറുവപട്ട ചേർത്ത് കൊടുക്കുക. ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ഇട്ടു കൊടുക്കണം.  പച്ചമണം മാറുമ്പോൾ ചെറുതായിരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും ഇട്ടുകൊടുത്ത് നന്നായിവഴറ്റണം. ഇനി ഇതിലേക്ക് ചിക്കനും ഉരുളകിഴങ്ങു കഷ്ണങ്ങളും ഇട്ട് നന്നായൊന്ന് വഴറ്റണം. ചിക്കൻ കളർമാറുന്നതുവരെ വഴറ്റണം.  മുരിങ്ങക്കായ ഇട്ടുകൊടുത്ത് ഒന്നുകൂടി ഇളക്കിയശേഷം തേങ്ങയുടെ രണ്ട് കപ്പ് രണ്ടാം പാൽ ഒഴിക്കണം. ഉപ്പും ചേർത്ത് നന്നായൊന്ന് ഇളക്കി മൂടിവെച്ച് കുക്ക് ചെയ്യണം. വെന്തുകഴിഞ്ഞാൽ തേങ്ങയുടെ ഒരു കപ്പ് ഒന്നാംപാൽ ചേർക്കണം. മല്ലിയില കൂടി ചേർത്ത് ഇളക്കി ചൂടായാൽ തീ ഓഫ് ആക്കി ഒരഞ്ചുമിനിറ്റ് അടച്ചുവച്ച് സെർവ്ചെയ്യാം.  (കറിക് കട്ടികുറവാണെങ്കിൽ ഒരു ടീസ്പൂൺ അരിപൊടിയോ കോൺഫ്ലറോ ചേർത്തുകൊടുക്കാം ) അപ്പം, പത്തിരി, ഇടിയപ്പം, ചപ്പാത്തി, പൊറോട്ട, നെയ്‌ച്ചോർ...  എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റിയതാണ് ഈ സ്റ്റൂ.

Read more നേന്ത്രപ്പഴം കൊണ്ട് അടിപൊളി പ്രഥമൻ ; ഈസി റെസിപ്പി

 

 

Follow Us:
Download App:
  • android
  • ios