ആപ്പിളിലടങ്ങിയിരിക്കുന്ന നാച്വറല്‍ 'ഷുഗര്‍' രാവിലെയുണ്ടാകുന്ന ഉറക്കച്ചടവോ ആലസ്യമോ മാറ്റാൻ സഹായിക്കും. ഉന്മേഷത്തോടെ ദിവസത്തിലേക്ക് കടക്കാനും ഇത് സഹായിക്കുന്നതാണ്.

രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കുന്നതായിരിക്കും മിക്കവരുടെയും ശീലം. നമുക്ക് ഉന്മേഷവും ഊര്‍ജ്ജവുമെല്ലാം നല്‍കാൻ ഇത് സഹായിച്ചേക്കാം. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗണകരമല്ല.പ്രധാനമായും ദഹനപ്രശ്നങ്ങള്‍ തന്നെയാണ് ഇത് സൃഷ്ടിക്കുക.

ഉറക്കമുണര്‍ന്നയുടൻ ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഏറ്റവും ഉചിതം. അതും ഇളം ചൂടുവെള്ളമാണെങ്കില്‍ കൂടുതല്‍ നല്ലത്. ഇതിന് ശേഷം ചായയോ കാപ്പിയോ കഴിക്കുന്നതിന് പകരം ഒരു ആപ്പിള്‍ കൊണ്ട് ദിവസം തുടങ്ങിനോക്കൂ. ആരോഗ്യകാര്യങ്ങളില്‍ തീര്‍ച്ചയായും നല്ലരീതിയില്‍ മെച്ചമുണ്ടാകാം.

ആപ്പിളിലടങ്ങിയിരിക്കുന്ന നാച്വറല്‍ 'ഷുഗര്‍' രാവിലെയുണ്ടാകുന്ന ഉറക്കച്ചടവോ ആലസ്യമോ മാറ്റാൻ സഹായിക്കും. ഉന്മേഷത്തോടെ ദിവസത്തിലേക്ക് കടക്കാനും ഇത് സഹായിക്കുന്നതാണ്. അതേസമയം ഇത് ഷുഗര്‍ കൂടാൻ ഇടയാക്കുമെന്നും കരുതേണ്ടതില്ല. ആപ്പിളിലുള്ള ഫൈബര്‍ ഷുഗര്‍ 'ബാലൻസ്' ചെയ്യുന്നതിലൂടെ ഈ പ്രശ്നം ഒഴിവാകുന്നു. 

ആപ്പിളിന് വേറെും ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെന്ന് നമുക്കറിയാം. ഇവയെ കുറിച്ച് കൂടി അറിയാം. 

ഒന്ന്...

മിക്കവരും പതിവായി നേരിടാറുള്ളൊരു പ്രശ്നമാണ് ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍. ഇത് പരിഹരിക്കുന്നതിന് ആപ്പിള്‍ സഹായകമാണ്. ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായകരമാകുന്നത്. മലബന്ധം, ആമാശയസംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ പരിഹരിക്കുന്നതിനെല്ലാം ആപ്പിള്‍ പ്രയോജനപ്പെടും. 

രണ്ട്...

ആപ്പിളിലടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്' ശരീരത്തിലേക്ക് അമിതമായി കാര്‍ബോഹൈഡ്രേറ്റ് എത്തുന്നത് തടയുന്നുണ്ട് ഇത് ഷുഗര്‍ നിയന്ത്രിച്ചുനിര്‍ത്തുന്നതിനും സഹായിക്കുന്നു. 

മൂന്ന്...

ഇന്ത്യയില്‍ സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു വിഭാഗം നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് വിളര്‍ച്ച, അഥവാ 'അനീമിയ'. വിളര്‍ച്ചയുള്ളവര്‍ ആപ്പിള്‍ കഴിക്കുന്നത് ശരീരത്തില്‍ അയേണ്‍ വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് വിളര്‍ച്ച പരിഹരിക്കുന്നതിനും ക്രമേണ ഉപകാരപ്പെടുന്നു.

നാല്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കാണെങ്കില്‍ ഡയറ്റില്‍ സധൈര്യം ഉള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് ആപ്പിള്‍. ആപ്പിളിലെ ഫൈബറാണ് വണ്ണം കുറയ്ക്കുന്നതിന് സഹായകമാകുന്നത്. 

അഞ്ച്...

കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായിക്കുന്ന ഭക്ഷണമാണ് ആപ്പിള്‍. വൻകുടലിലെ ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത് വഴി ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുകയും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് സഹായകമാവുകയും ചെയ്യുന്നു. 

Also Read:- രാവിലെ ഉണര്‍ന്നയുടൻ ഇതൊന്ന് കഴിച്ചുനോക്കൂ...