Asianet News MalayalamAsianet News Malayalam

Ginger Shot : രാവിലെ ഉണര്‍ന്നയുടൻ ഇതൊന്ന് കഴിച്ചുനോക്കൂ...

രാവിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ബോധപൂര്‍വ്വം തന്നെ നല്ലൊരു ദിനം ഉണ്ടാക്കാവുന്നതേയുള്ളൂ. ഇതിന് രാത്രിയിലെ ഉറക്കം നിര്‍ബന്ധമാണെന്നത് ആദ്യമേ മനസിലാക്കുക. 

having ginger shot in morning will help you to stay healthy for the whole day
Author
Trivandrum, First Published Aug 23, 2022, 7:40 AM IST

നമ്മുടെ ഒരു മുഴുവൻ ദിവസത്തില്‍ പ്രഭാതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ദിവസം എങ്ങനെയായിരിക്കുമെന്നതിന്‍റെ സൂചന രാവിലെ തന്നെ നമുക്ക് ലഭിക്കുന്നതാണ്. എത്രമാത്രം ഉറങ്ങി, രാവിലെ എന്ത് കഴിച്ചു, വയറിന്‍റെ ആരോഗ്യം എങ്ങനെയിരിക്കുന്നു എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ദിവസത്തിന്‍റെ ബാക്കിയുള്ള സമയത്തെ നിര്‍ണയിക്കാൻ സഹായിക്കുന്നതാണ്. 

രാവിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ബോധപൂര്‍വ്വം തന്നെ നല്ലൊരു ദിനം ഉണ്ടാക്കാവുന്നതേയുള്ളൂ. ഇതിന് രാത്രിയിലെ ഉറക്കം നിര്‍ബന്ധമാണെന്നത് ആദ്യമേ മനസിലാക്കുക. 

രാവിലെ ഉണര്‍ന്ന ശേഷമാണെങ്കില്‍ ആദ്യം അല്‍പം വെള്ളം കുടിക്കണം. ഇളം ചൂടുവെള്ളമാണെങ്കില്‍ അത്രയും നല്ലത്. ഇതിന് പുറമേക്ക് ഇഞ്ചി വച്ചൊരു മിശ്രിതമുണ്ടാക്കി അത് ഒരു സ്പൂണ്‍ കഴിക്കാവുന്നതാണ്. പലവിധ ആരോഗ്യഗുണങ്ങളാണ് ഇതുകൊണ്ടുള്ളത്. രാവിലെ ചിലര്‍ക്ക് തോന്നുന്ന ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍, ഓക്കാനം പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ഇതിന് പരിഹാരം കാണാൻ സാധിക്കും. 

ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് കൂടി നോക്കാം. ഒരു കഷ്ണം ഇഞ്ചി ചതച്ച് അതിന്‍റെ നീര് പിഴിഞ്ഞെടുതത് ഇതിലേക്ക് അല്‍പം ചെറുനാരങ്ങാനീരും തേനും കുരുമുളക് പൊടിയും ചേര്‍ത്താല്‍ സംഗതി തയ്യാര്‍. ഇത് ഒരു സ്പൂണ്‍ മാത്രം കഴിച്ചാല്‍ മതി. അതിലൂടെ തന്നെ സിങ്ക്, ഫോസ്ഫറസ്, വൈറ്റമിൻ- ബി, ബി3, ബി6, പ്രോട്ടീൻ, ഡയറ്ററി ഫൈബര്‍ എന്നിവയെല്ലാം നമുക്ക് ലഭിക്കും. 

ആദ്യമേ സൂചിപ്പിച്ചത് പോലെ ചിലര്‍ക്ക് രാവിലെ തന്നെ അനുഭവപ്പെടുന്ന ഓക്കാനം ഒഴിവാക്കാനും ഗ്യാസിന്‍റെ പ്രശ്നം പരിഹരിക്കാനും ഇത് വളരെയേറെ സഹായകമാണ്. ഇതിന് പുറമെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും, ഉന്മേഷം പകരാനും, രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും, സ്ത്രീകള്‍ക്കാണെങ്കില്‍ ആര്‍ത്തവവേദന ലഘൂകരിക്കാനുമെല്ലാം ഇത് സഹായകമാണ്. 

Also Read:- രാവിലെ ഇളനീര്‍ കഴിക്കുന്നത് പതിവാക്കിയാല്‍ മാറ്റങ്ങള്‍ പലതും വരാം

Follow Us:
Download App:
  • android
  • ios