Asianet News MalayalamAsianet News Malayalam

ചപ്പാത്തിയോ അപ്പമോ എല്ലാം തയ്യാറാക്കുമ്പോള്‍ നെയ് പുരട്ടുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

നെയ് തനിയെ കഴിക്കുമ്പോള്‍ ഒരു അരുചിയോ, ആസ്വദിക്കാനാവാത്ത രുചിയോ തോന്നാറുണ്ടോ? എന്നാല്‍ ഭക്ഷണങ്ങള്‍ക്കൊപ്പം നെയ് ചേരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അതിന്‍റെ രുചിയറിയാൻ സാധിക്കുക.

five health benefits of eating roti or breakfast with limited amount of ghee
Author
First Published Nov 26, 2022, 9:55 AM IST

ഇന്ത്യൻ വിഭവങ്ങളില്‍ ധാരാളം വിഭവങ്ങളില്‍ നെയ് ചേര്‍ക്കാറുണ്ട്. നെയ്യിന്‍റെ ഫ്ളേവറും രുചിയുമെല്ലാം അധികപേര്‍ക്കും ഇഷ്ടവുമായിരിക്കും. വളരെ ചുരുക്കം ആളുകള്‍ക്കെ നെയ്യിന്‍റെ ഗന്ധമോ രുചിയോ ഇഷ്ടമില്ലാതിരിക്കൂ.നെയ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് പരമ്പരാഗതമായി രുചിക്ക് വേണ്ടി മാത്രമല്ല, അതിന്‍റെ ആരോഗ്യഗുണങ്ങള്‍ കൂടി കണ്ടാണ്.

ദോശ, ചപ്പാത്തി, റൊട്ടി, അപ്പം എന്നിങ്ങനെ രാവിലെ നമ്മള്‍ ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന മിക്ക വിഭവങ്ങളില്‍ അല്‍പം നെയ് പുരട്ടാവുന്നതാണ്. ഇതുകൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

നെയ് തനിയെ കഴിക്കുമ്പോള്‍ ഒരു അരുചിയോ, ആസ്വദിക്കാനാവാത്ത രുചിയോ തോന്നാറുണ്ടോ? എന്നാല്‍ ഭക്ഷണങ്ങള്‍ക്കൊപ്പം നെയ് ചേരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അതിന്‍റെ രുചിയറിയാൻ സാധിക്കുക. ഇങ്ങനെ വിഭവങ്ങളുടെ രുചി കൂട്ടാൻ നെയ്യിന് പ്രത്യേകമായ മിടുക്കാണ്. ഇതിന് പുറമെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ കൊഴുപ്പിനെ എരിയിച്ചുകളയാനും ഇത് സഹായിക്കും. 

രണ്ട്...

പതിവായി മിതമായ അളവില്‍ ഇതുപോലെ നെയ് കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനും ഏറെ നല്ലതാണ്. നാഡീവ്യവസ്ഥയ്ക്കും ഇത് സഹായകം തന്നെ.

മൂന്ന്...

കഴിച്ചുകഴിഞ്ഞാല്‍ നമുക്ക് ഉന്മേഷം പകരാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ചിലത് മാത്രമാണ്. അവയിലൊന്നാണ് നെയ്യും. പ്രത്യേകിച്ച് ഗോതമ്പ് ചപ്പാത്തിക്കോ റൊട്ടിക്കോ ഒപ്പം നെയ് ചേര്‍ത്തുകഴിക്കുന്നതാണ് ഏറെ നല്ലത്. ഇത് അധികം കഴിക്കുന്നത് തടയാനും സഹായകമാണ് കെട്ടോ.

നാല്...

ഇന്ന് ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കുമുള്ളൊരു ആശങ്കയാണ് രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍. നെയ് കഴിക്കുന്നത് പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തും. നെയ്യിലടങ്ങിയിരിക്കുന്ന 'Butyric Acid' ആണത്രേ ഇതിന് സഹായകമാകുന്നത്. 

അഞ്ച്...

മിക്കവരും നിത്യജീവിതത്തില്‍ നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് ദഹനക്കുറവ്. ദിവസവും മിതമായ അളവില്‍ അല്‍പം നെയ് കഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ദഹനപ്രക്രിയയും സുഗമമാക്കും. ഭക്ഷണത്തെ പെട്ടെന്ന് വിഘടിപ്പിക്കാനാണത്രേ ഇത് സഹായിക്കുക. ശേഷം ദഹനം എളുപ്പത്തില്‍ നടക്കുകയും ചെയ്യുന്നു. 

ഓര്‍ക്കുക,നെയ് പതിവായി കഴിക്കുമ്പോള്‍ മിതമായ അളവില്‍ മാത്രമേ കഴിക്കാവൂ. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് ഗുണങ്ങള്‍ക്ക് പകരം ദോഷമാകാനും മതി.

Also Read :- പാല്‍ വെറുതെ കഴിക്കാതെ ഇങ്ങനെ ചെയ്തുനോക്കൂ, ഗുണങ്ങള്‍ പലതാണ്...

Follow Us:
Download App:
  • android
  • ios