പ്രശസ്തമായ 'ഫെറാരോ റോച്ചര്‍' എന്ന ചോക്ലേറ്റ് വലിയ ഘടനയില്‍ സൃഷ്ടിക്കുകയാണ് വീഡിയോയിലൂടെ കാമില. കിലോ കണക്കിന് ചോക്ലേറ്റ് ഉരുക്കി, വേഫറുകള്‍ പൊടിച്ച് ചേര്‍ത്ത് മിഠായിയുടെ പുറം ഭാഗം ഉണ്ടാക്കുന്നു. ശേഷം നൂട്ടെല്ല ചോക്ലേറ്റ് ഉപയോഗിച്ച് അകത്ത് നിറയ്ക്കാനുള്ള ഫില്ലിംഗ് തയ്യാറാക്കുന്നു

ഓരോ ദിവസവും രസകരമായ എത്രയോ ചിത്രങ്ങളും വീഡിയോകളുമാണ് ( Viral Video ) നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) കാണുന്നത്. പ്രത്യേകിച്ച് ഭക്ഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും (Food Video ) ആരാധകരേറെയാണ്. 

പുതിയ രീതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വരുന്ന ഭക്ഷണ വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാര്‍ അല്‍പം കൂടുതലാണ്. ഒരുപക്ഷേ നമുക്ക് പരിചിതമല്ലാത്ത ഭക്ഷ്യ സംസ്‌കാരമാണെങ്കില്‍ കൂടി, അതിനോടുള്ള താല്‍പര്യം മൂലം വീഡിയോകള്‍ കാണാനും ആസ്വദിക്കാനുമെല്ലാം നമ്മള്‍ ശ്രമിക്കാറുണ്ട്. 

എന്തായാലും ഇവയില്‍ ചില വീഡിയോകളെങ്കിലും നമ്മെ അത്ഭുതപ്പെടുത്താറും കൊതിപ്പിക്കാറുമുണ്ട്. അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. റഷ്യന്‍ ഫുഡ് ബ്ലോഗറായ കാമില തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചതാണ് ഈ വീഡിയോ. 

പ്രശസ്തമായ 'ഫെറാരോ റോച്ചര്‍' എന്ന ചോക്ലേറ്റ് വലിയ ഘടനയില്‍ സൃഷ്ടിക്കുകയാണ് വീഡിയോയിലൂടെ കാമില. കിലോ കണക്കിന് ചോക്ലേറ്റ് ഉരുക്കി, വേഫറുകള്‍ പൊടിച്ച് ചേര്‍ത്ത് മിഠായിയുടെ പുറം ഭാഗം ഉണ്ടാക്കുന്നു. ശേഷം നൂട്ടെല്ല ചോക്ലേറ്റ് ഉപയോഗിച്ച് അകത്ത് നിറയ്ക്കാനുള്ള ഫില്ലിംഗ് തയ്യാറാക്കുന്നു. അകത്ത് കാണുന്ന ഹേസില്‍നട്ടിന് പകരം വലിയ ഹേസില്‍നട്ട്, നട്ട്‌സ് തന്നെ പൊടിച്ചത് ഉപയോഗിച്ച് തയ്യാറാക്കുന്നു. 

ഒടുവില്‍ മിഠായിയുടെ തനിരൂപം തയ്യാറാവുകയാണ്. ശേഷം ഒറിജിനലിന്റേത് പോലെ തന്നെ കവറും തയ്യാറാക്കുന്നുണ്ട് ഇവര്‍.

വളരെ രസകരമായാണ് കാമില ഇത് തയ്യാറാക്കുന്നത്. കുട്ടികളെയോ ചോക്ലേറ്റ് പ്രേമികളെയോ എല്ലാം സെക്കന്‍ഡുകള്‍ കൊണ്ട് കയ്യിലെടുക്കും വിധത്തിലുള്ള വീഡിയോ. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് വീണ്ടും പങ്കുവയ്ക്കുന്നുമുണ്ട്. 

വീഡിയോ കാണാം...

View post on Instagram

Also Read:- ഇത് ചോക്ലേറ്റ് കൊണ്ടുള്ള ഭീമൻ തിമിംഗലം; വീഡിയോ പങ്കുവച്ച് ഷെഫ്