ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

അമിത വണ്ണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങൾ തുടങ്ങിയവയൊക്കെ പ്രമേഹ സാധ്യതയെ കൂട്ടാം. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. കുതിര്‍ത്ത ബദാം

നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

2. നെല്ലിക്കാ ജ്യൂസ്

നാരുകളും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

3. കറുവാപ്പട്ടയിട്ട ചായ

കറുവാപ്പട്ടയിട്ട ചായ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.

4. മുളപ്പിച്ച പയര്‍

നാരുകളും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചെറുപയര്‍ മുളപ്പിച്ചത് കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.

5. ഉലുവ വെള്ളം

നാരുകളാല്‍ സമ്പന്നമായ ഉലുവയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.