Asianet News MalayalamAsianet News Malayalam

പ്രമേഹരോഗികള്‍ക്ക് ഡയറ്റില്‍ വേണം ഈ ഭക്ഷണങ്ങള്‍...

പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 
 

Foods to Control Blood Sugar Levels Effectively
Author
First Published Nov 29, 2023, 10:00 AM IST

ജീവിതശൈലീ രോഗങ്ങളിലൊന്നായ പ്രമേഹം നിയന്ത്രിക്കാനുള്ള ഒരു പ്രധാന മാര്‍ഗം എന്നത് ആരോഗ്യകരമായ ഭക്ഷണരീതി പിന്‍തുടരുകയെന്നതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

വറുത്ത ഭക്ഷണ സാധനങ്ങൾക്ക് പകരം ബേക്ക് ചെയ്തവ തിരഞ്ഞെടുക്കുക. പാചകരീതിക്ക് ഭക്ഷണത്തിന്റെ പോഷകമൂല്യം മാറ്റാൻ കഴിയും. വറുക്കുന്നതിലൂടെ ഭക്ഷണത്തിൽ കൂടുതൽ കലോറി ചേരും. അതിനാല്‍ വറുത്ത ഭക്ഷണങ്ങള്‍ക്ക് പകരം ബേക്ക് ചെയ്തവ കഴിക്കുന്നതാണ് പ്രമേഹ രോഗകള്‍ക്ക് നല്ലത്. 

രണ്ട്... 

പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയ പഴങ്ങൾ പ്രമേഹരോഗികൾക്ക് കഴിക്കാൻ പാടില്ല എന്നാണ് മിക്കവരും വിശ്വസിക്കുന്നു. എന്നാല്‍ പ്രമേഹമുള്ളവർക്ക് പഴങ്ങൾ മിതമായ അളവില്‍ കഴിക്കാം. കൂടാതെ, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള പഴങ്ങൾ തിരഞ്ഞെടുക്കുക. ഫ്രൂട്ട് ജ്യൂസിന് പകരം പഴങ്ങള്‍ കഴിക്കുന്നതാകും നല്ലത്. 

മൂന്ന്... 

നട്സ് ആണ് മൂന്നാമതായി ഈ  പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചിപ്സും കുക്കീസും മറ്റ് സ്നാക്ക്സിനും പകരം പ്രോട്ടീനും വിറ്റാമിനുകളും മറ്റ് ധാതുക്കളും അടങ്ങിയ ബദാം, നിലക്കടല തുടങ്ങിയ നട്സുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്... 

മുഴു ധാന്യങ്ങളും പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. ഫൈബര്‍ അടങ്ങിയ ധാന്യങ്ങൾ കഴിക്കുന്നത് പ്രമേഹവും ഹൃദ്രോഗവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കാം ഈ പച്ചക്കറി...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios