പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.

ഇന്നത്തെ കാലത്തെ അമിതമായ സ്മാര്‍ട്ട്‌ ഫോണുകളുടെയും ടിവിയുടെയും ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.

അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങള്‍ പരിചയപ്പെടാം...

ഒന്ന്...

ക്യാരറ്റ്‌ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ്‌ പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. 

രണ്ട്...

മധുരക്കിഴങ്ങ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മൂന്ന്...

പേരയ്ക്ക ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, സി എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇവ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. അതിനാല്‍ പേരയ്ക്ക കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്.

നാല്...

പോഷകങ്ങള്‍ ധാരാളം അടങ്ങിയതും വി​റ്റാ​മി​ൻ സി​ ഏറ്റവും കൂടുതൽ അടങ്ങിയതുമായ ഒരു ഫലമാണ് നെല്ലിക്ക. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ബി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. വി​റ്റാ​മി​ൻ സി​ ധാരാളം അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്. 

അഞ്ച്...

ഇലക്കറികളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങില ഇലക്കറികള്‍ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ചീര, കാബേജ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്, ഒച്ചയടപ്പ്; ഈ ലക്ഷണങ്ങള്‍ നിസാരമാക്കി തള്ളിക്കളയേണ്ട...