ജീവിതശൈലിയില്‍ വരുത്താവുന്ന മാറ്റങ്ങളിലൂടെയും ഭക്ഷണത്തിലൂടെയും രക്തസമ്മര്‍ദ്ദത്തെ ഒരു പരിധി വരെ നിയന്ത്രിക്കാം.
അമിത രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. അമിത ബി.പി. ഉള്ളവരില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകള്‍ക്കും സാധ്യത കൂടുതലാണ്.
ജീവിതശൈലിയില്‍ വരുത്താവുന്ന മാറ്റങ്ങളിലൂടെയും ഭക്ഷണത്തിലൂടെയും രക്തസമ്മര്‍ദ്ദത്തെ ഒരു പരിധി വരെ നിയന്ത്രിക്കാം. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്...
സിട്രസ് പഴങ്ങൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും.
രണ്ട്...
നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ്. അതിനാല്‍ ഇവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
മൂന്ന്...
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തിനും നല്ലതാണ്.
നാല്...
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം, തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതാണ് മത്തൻകുരു. അതിനാല്‍ മത്തൻകുരു, മത്തങ്ങ ഓയില്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ എന്നിവ ധാരാളമടങ്ങിയ പയർ, പരിപ്പ് വർഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്...
സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
ഏഴ്...
മറ്റ് നട്സുകളെ പോലെതന്നെ, പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പിസ്ത. പൊട്ടാസ്യം ധാരാളം അടങ്ങിയ പിസ്ത രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
എട്ട്...
ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
Also Read: പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വെെറ്റമിൻ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
