ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് സോയ. ഡയറ്റില്‍ സോയബീന്‍ ഉള്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ട്വിറ്ററിലൂടെയാണ് എഫ്എസ്എസ്എഐ ഇക്കാര്യം വ്യക്തമാക്കിയത്. 

സോയബീന്‍സ് കൊണ്ട് തയ്യാറാക്കുന്ന എല്ലാ ഭക്ഷണങ്ങളിലും പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിനു പുറമേ ഫൈബറിന്റെ കലവറയാണ് സോയ. ഇത്തരത്തില്‍ ഫൈബറും പോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

 

 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സോയയില്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. ലാക്ടോസ്, ഗ്ലൂട്ടന്‍ ഫ്രീ കൂടിയാണിത്. സോയ മില്‍ക്ക്, സോയ പൊടി, സോയ ഗ്രാനൂള്‍സ്, സോയ് നട്‌സ് എന്നിവയെല്ലാം സോയബീന്‍സ് ഉത്പനങ്ങളാണ്. 

Also Read: പുരുഷന്മാര്‍ 'സോയ' കഴിക്കുന്നത് ലൈംഗികാരോഗ്യത്തെ ബാധിക്കുമോ?
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona