ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ് എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോക്ടർ സൗരഭ് സേഥി.

പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ് എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോക്ടർ സൗരഭ് സേഥി.

പപ്പായ സ്മൂത്തിയാണ് ഇവിടത്തെ ഐറ്റം. നാരുകളും പപ്പൈനും അടങ്ങിയ പപ്പായ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പപ്പായ സ്മൂത്തി തയ്യാറാക്കാന്‍ വേണ്ട ചേരുവകൾ

1 കപ്പ് പഴുത്ത പപ്പായ ചെറുതായി അരിഞ്ഞത്

ക്രീമിന് ½ കപ്പ് പാൽ അല്ലെങ്കിൽ തേങ്ങാപ്പാൽ

½ കപ്പ് ഐസ്

മധുരത്തിന് 1 ടീസ്പൂൺ തേൻ അല്ലെങ്കിൽ ഒരു നുള്ള് കറുവപ്പട്ട

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക. മിനിറ്റുകൾക്കുള്ളിൽ ക്രീമിയും കുടൽ സൗഹൃദവുമായ പാനീയം നിങ്ങൾക്ക് ലഭിക്കും.

പപ്പായ ഒരു സൂപ്പർഫ്രൂട്ട് ആയിരിക്കുന്നത് എന്തുകൊണ്ട്?

പപ്പായ എൻസൈമുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നായി മാറ്റുന്നു എന്നാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോക്ടർ സൗരഭ് സേഥി പറയുന്നത്. ഇത് നെഞ്ചെരിച്ചിൽ കുറയ്ക്കാനും ഗ്യാസ് മൂലം വയറു വീർക്കുന്നത് തടയാനും മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

View post on Instagram