Asianet News MalayalamAsianet News Malayalam

ബ്രേക്ക്ഫാസ്റ്റിനൊപ്പം ക്യാരറ്റ് ജ്യൂസ് കൂടി ഉള്‍പ്പെടുത്തൂ; കാരണം അറിയാമോ?

ബ്രേക്ക്ഫാസ്റ്റിന്‍റെ കൂടെ അല്‍പം ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തില്‍ രാവിലെ ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍ കൂടി അറിയാം.

health benefits of having carrot juice with breakfast
Author
First Published Dec 6, 2023, 9:46 PM IST

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണമാണ് ക്യാരറ്റ് എന്ന് ഏവര്‍ക്കും അറിയാം. ഇക്കാരണം കൊണ്ട് തന്നെ ക്യാരറ്റ് ജ്യൂസും കഴിക്കുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. പക്ഷേ ക്യാരറ്റ് ജ്യൂസ് ആക്കാതെ കഴിക്കുന്നതാണ് കെട്ടോ കൂടുതല്‍ ആരോഗ്യകരം. എങ്കിലും ജ്യൂസും ആകാം. 

പക്ഷേ ക്യാരറ്റ് ജ്യൂസ് കഴിക്കുമ്പോള്‍ ഒന്നുരണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന് - ഇത് മിതമായ അളവിലേ കഴിക്കാവൂ. രണ്ട്- കൂടെ മറ്റെന്തെങ്കിലും ഭക്ഷണം ബാലൻസ് ചെയ്ത് കഴിക്കുകയും വേണം. ക്യാരറ്റ് ജ്യൂസിലാണെങ്കില്‍ മധുരം ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യകരമല്ല. എന്തായാലും ബ്രേക്ക്ഫാസ്റ്റിന്‍റെ കൂടെ അല്‍പം ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തില്‍ രാവിലെ ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍ കൂടി അറിയാം.

ഒന്ന്...

കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചില അസുഖങ്ങളെയെങ്കിലും പ്രതിരോധിക്കാനും ഈ ശീലം സഹായിക്കും. ക്യാരറ്റിലുള്ള ബീറ്റ-കെരോട്ടിൻ ആണ് ഇതിന് സഹായകമാകുന്നത്. 

രണ്ട്...

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായകമാണ്. ക്യാരറ്റിലുള്ള പൊട്ടാസ്യം, വൈറ്റമിൻ കെ എന്നിവ ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം കൂടി സുരക്ഷിതമാവുകതയുമാണ് ചെയ്യുന്നത്. 

മൂന്ന്...

ആരോഗ്യകരവും ഭംഗിയുള്ളതുമായ സ്കിൻ അഥവാ ചര്‍മ്മത്തിനും രാവിലെ അല്‍പം ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് സഹായിക്കും. ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നതും, അതുപോലെ പാടുകളും മറ്റും ഒഴിവാക്കാൻ ക്യാരറ്റിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് സഹായിക്കുകയാണ്.

നാല്...

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നു. പ്രത്യേകിച്ച് രാവിലെ തന്നെ ഇത് കഴിക്കുന്നത് കൂടുതല്‍ നല്ലതാണ്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ദഹനത്തിന് ആക്കം കൂട്ടുന്നത്.  നിരവധി പേര്‍ പരാതിപ്പെടുന്ന ദഹനപ്രശ്നമായ മലബന്ധത്തിന് പരിഹാരം കാണുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നു. 

അഞ്ച്...

തലച്ചോറിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നുണ്ട്. ക്യാരറ്റിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും വൈറ്റമിൻ ഇയും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സുരക്ഷിതരാക്കുന്നത് വഴിയാണ് ഇത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണകരമാകുന്നത്. 

ആറ്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഡ‍യറ്റിലുള്‍പ്പെടുത്താവുന്നൊരു ഹെല്‍ത്തി ഡ്രിങ്കാണ് ക്യാരറ്റ് ജ്യൂസ്. കലോറി കുറവായതിനാലും ഫൈബര്‍ കാര്യമായി അടങ്ങിയിരിക്കുന്നതിനാലുമാണ് ക്യാരറ്റ് വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാകുന്നത്. 

ഏഴ്...

പല്ലിന്‍റെയും മോണയുടെയും ആരോഗ്യത്തിനും പതിവായി ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് സഹായകമാണ്. ക്യാരറ്റിലുള്ള കാത്സ്യം, പൊട്ടാസ്യം എന്നിവയാണിതിന് സഹായകമാകുന്നത്. 

Also Read:- തുടര്‍ച്ചയായ ചുമയുണ്ടെങ്കില്‍ നിങ്ങള്‍ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios