ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.  ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ശരീരത്തില്‍ അമിതമായി യൂറിക് ആസിഡ് അടിയുമ്പോള്‍ അത് സന്ധികളുടെയും വൃക്കകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. മല്ലി

മല്ലി കഴിക്കുന്നത് മൂത്രത്തിന്‍റെ അളവ് വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും. അതിനാല്‍ മല്ലി ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. ഉയർന്ന യൂറിക് ആസിഡിന്‍റെ അളവുമായി ബന്ധപ്പെട്ട വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം. അതിനാല്‍ മഞ്ഞള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. നെല്ലിക്ക

ഉയർന്ന യൂറിക് ആസിഡിന്‍റെ അളവുമായി ബന്ധപ്പെട്ട വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ഇത് വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. 

4. വേപ്പ്

ശരീരത്തിൽ നിന്ന് വീക്കം കുറയ്ക്കാനും യൂറിക് ആസിഡ് ഉൾപ്പെടെയുള്ള വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്ന ആന്‍റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേപ്പിലുണ്ട്. അതിനാല്‍ വേപ്പിലയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോളിനും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

6. കറുവാപ്പട്ട

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ കറുവാപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ ഗുണം ചെയ്യും.

7. യോഗര്‍ട്ട് 

 ഫാറ്റ് കുറഞ്ഞ യോഗര്‍ട്ടും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

Also read: ശരീരത്തിലെ ഈ ഭാഗങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം; അവഗണിക്കരുത്

youtubevideo