Asianet News MalayalamAsianet News Malayalam

പച്ച മാങ്ങ കൊണ്ടും 'മാംഗോ ബാര്‍' തയ്യാറാക്കാം; ഇതാ 'സിമ്പിള്‍ റെസിപ്പി'

പഴുത്ത മാമ്പഴം കൊണ്ട് 'മാംഗോ ബാര്‍' തയ്യാറാക്കുന്നവരും ഏറെയാണ്. വീട്ടില്‍ തന്നെ തയ്യാറാക്കുന്നതായതിനാല്‍ കുട്ടികള്‍ക്കും ധൈര്യമായി കൊടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ പഴുത്ത മാമ്പഴം കൊണ്ട് മാത്രമല്ല, പച്ച മാങ്ങ കൊണ്ടും 'മാംഗോ ബാര്‍' തയ്യാറാക്കാം കെട്ടോ

here is the simple recipe of green mango bar
Author
Trivandrum, First Published May 12, 2021, 8:28 PM IST

സീസണല്‍ പഴങ്ങളില്‍ മിക്കവരുടെയും ഇഷ്ടപ്പെട്ട പഴമാണ് മാമ്പഴം. പച്ചയായും പഴുത്തിരിക്കുമ്പോഴുമെല്ലാം അങ്ങനെ തന്നെ കഴിക്കാനും അച്ചാര്‍, കറി, ജ്യൂസ്, ഷെയ്ക്ക്, ലസ്സി തുടങ്ങി പല വിഭവങ്ങളാക്കി കഴിക്കാനുമെല്ലാം ഉഗ്രനാണ് മാമ്പഴം. 

പഴുത്ത മാമ്പഴം കൊണ്ട് 'മാംഗോ ബാര്‍' തയ്യാറാക്കുന്നവരും ഏറെയാണ്. വീട്ടില്‍ തന്നെ തയ്യാറാക്കുന്നതായതിനാല്‍ കുട്ടികള്‍ക്കും ധൈര്യമായി കൊടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ പഴുത്ത മാമ്പഴം കൊണ്ട് മാത്രമല്ല, പച്ച മാങ്ങ കൊണ്ടും 'മാംഗോ ബാര്‍' തയ്യാറാക്കാം കെട്ടോ.

മധുരത്തിനൊപ്പം അല്‍പം പുളിയും ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും. ചുരുക്കം ചേരുവകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാമെന്നതാണ് ഇതിന്റെ മറ്റൊരു സൗകര്യം. പച്ച മാങ്ങ കൊണ്ടുണ്ടാക്കുന്ന 'മാംഗോ ബാര്‍'ന്റെ 'സിമ്പിള്‍ റെസിപ്പി' ഇതാ...

ആദ്യം ആവശ്യമായത്രയും മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയതും അല്‍പം പുതിനയിലയും പഞ്ചസാരയും വെള്ളവും ഒന്നിച്ച് ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പരുവം കൃത്യമായി നോക്കേണ്ടതുണ്ട്. ഇനിയിത് ഒരു ബൗളിലേക്ക് മാറ്റാം. എന്നിട്ട് ഒരു നുള്ള് ജീരകപ്പൊടി, അല്‍പം ബ്ലാക്ക് സോള്‍ട്ട്, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നല്ലരീതിയില് യോജിപ്പിച്ചെടുക്കാം. 

Also Read:- തയ്യാറാക്കാം 'ഹെല്‍ത്തി ലെമണ്‍ ടീ'; ഉഷാറാക്കാം പ്രതിരോധശക്തിയെ...

ഈ മിശ്രിതം കുല്‍ഫി മോള്‍ഡിലേക്കോ അല്ലെങ്കില്‍ ഗ്ലാസിലേക്കോ പകര്‍ന്ന് നടുക്കായി സ്റ്റിക്ക് കൂടി വച്ച് എട്ട് മണിക്കൂര്‍ നേരത്തേത്ത് ഫ്രീസ് ചെയ്യാം. സംഗതി റെഡി. ഓര്‍ക്കുക മധുരം ഉപ്പ് തുടങ്ങി എല്ലാ ചേരുവകളും അവരവരുടെ അഭിരുചിക്ക് അനുസരിച്ചാണ് ചേര്‍ക്കേണ്ടത്. പുളി അധികം വേണ്ടാത്തവര്‍ക്ക് പഞ്ചസാര കൂടുതല്‍ ചേര്‍ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും പച്ചമാങ്ങ കൊണ്ടുള്ള 'മാംഗോ ബാര്‍' എന്നത് തീര്‍ച്ച. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios