ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് സോനം മിശ്ര തയ്യാറാക്കിയ പാചകക്കുറിപ്പ്. home made banana oats chocolate smoothie recipe
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
പഴം ഒരു കപ്പ്
ചോക്ലേറ്റ് പൗഡർ ഒരു സ്പൂൺ
ഈന്തപ്പഴം നാലെണ്ണം
ചോക്ലേറ്റ് ക്യൂബ് പത്തെണ്ണം
ഓട്സ് 2 സ്പൂൺ
പാല് ഒരു ഗ്ലാസ്
തേൻ 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് പഴവും ചോക്ലേറ്റ് പൗഡറും പാലും ഈന്തപ്പഴവും ഓട്സും ആവശ്യത്തിന് തേനും പാലും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. നന്നായി അരച്ചെടുത്ത് ഇതൊരു ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കുക. അതിനുശേഷം അതിലേക്ക് ചോക്ലേറ്റ് കൂടി ചേർത്ത് കൊടുത്ത് കഴിക്കാവുന്നതാണ്.



