ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
കോളിഫ്ലവർ 1 കപ്പ്
വെണ്ണ 2 സ്പൂൺ
കുരുമുളക് പൊടി 1 സ്പൂൺ
വെള്ളം 2 കപ്പ്
കോൺ ഫ്ലവർ 2 സ്പൂൺ
ഉപ്പ് 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യമൊരു പാൻ വച്ച് ചൂടായ ശേഷം അതിലേക്ക് ആവശ്യത്തിന് ബട്ടറും കുറച്ച് കുരുമുളകും കൂടി ചേർത്ത് നന്നായിട്ട് മൂപ്പിച്ചെടുക്കുക. ശേഷം കോളിഫ്ലവർ കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മൂപ്പിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് കോൺഫ്ലവർ വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ഒന്ന് നല്ലപോലെ ക്രീമായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിനു വെള്ളം കുടി ഒഴിച്ചു കൊടുത്ത് ഉപ്പും കുരുമുളകുപൊടിയും ചേർത്തുകൊടുത്ത് നല്ലപോലെ തിളച്ച കുറുകി വരുമ്പോൾ അതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നന്നായിട്ട് ഒന്ന് അരച്ചെടുക്കുക. അരച്ചതിനുശേഷം വീണ്ടും ഈ പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ബട്ടറിൽ വറുത്ത് വച്ചിട്ടുള്ള കോളിഫ്ലവർ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.


