ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

വേണ്ട ചേരുവകൾ

1.കാരറ്റ് ( അരിഞ്ഞത് )                      ഒരു കപ്പ്

2.കറിവേപ്പില                                       100 ഗ്രാം

3.ചെറുപയർ പരിപ്പ്                           കാൽ കപ്പ്

4.വെളുത്തുള്ളി                                  ആറ് അല്ലി

5. വെണ്ണ                                                 ഒരു ടീ സ്പൂൺ

മല്ലിയില ( അരിഞ്ഞത് )                ഒരു ടീ സ്പൂൺ

കുരുമുളക് പൊടി                          കാൽ ടീ സ്പൂൺ

പാകം ചെയ്യുന്ന വിധം

  1. ഒന്ന് മുതൽ അഞ്ച് വരെയുള്ള ചേരുവകൾ രണ്ടു കപ്പ് വെള്ളം ചേർത്ത് കുക്കറിൽ വേവിച്ചതിനു ശേഷം അരിച്ചെടുക്കുക.

2. അതിലേക്ക് അഞ്ചാമത്തെ ചേരുവകളും ഉപ്പും ചേർത്ത് ചൂടോടെ ഉപയോഗിക്കുക.