രുചിക്കാലത്തിൽ ഇന്ന് കർക്കടകം സ്പെഷ്യൽ കഞ്ഞി. വിനി ബിനു തയ്യാറാക്കിയ പാചക്കുറിപ്പ്. 

കർക്കടകം സ്പെഷ്യൽ കഞ്ഞി എളുപ്പം തയ്യാറാക്കാം

വേണ്ട ചേരുവകൾ

1.നവര അരി 1/4 കപ്പ്‌

2.ചെറുപയർ 1/4 കപ്പ്‌

3. ഉലുവ 1 ടേബിൾ സ്പൂൺ

4.തിനയരി 1/4 കപ്പ്‌

5.ആശാളി 1/4 കപ്പ്‌

6.മുതിര 1/4 കപ്പ്‌

7.ജീരകം 1 സ്പൂൺ

8.ചെറിയ ഉള്ളി 4 എണ്ണം

8.തേങ്ങ തിരുമിയത് 2 പിടി

9. ഉപ്പ് ആവശ്യത്തിന്

10.വെള്ളം

തയ്യാറാക്കുന്ന വിധം

ഒന്ന് മുതൽ ആറു വരെയുള്ള ചേരുവകൾ കഴുകി എടുത്തതിനു ശേഷം 6 മണിക്കൂർ നല്ല വെള്ളത്തിൽ കുതിരാനായി മാറ്റി വയ്ക്കുക. ഇനി ഒരു കുക്കറിൽ ഈ കുതിർത്ത ചേരുവകൾ ആ വെള്ളത്തോട് കൂടെ തന്നെ ഇട്ടു കൊടുക്കുക. ഇതിലേക്ക് ചെറിയ ജീരകം, കൊച്ചുള്ളി എന്നിവ ചേർത്ത് കുറച്ചും കൂടെ വെള്ളം ഒഴിച്ച് 5 വിസിൽ വരെ വേവിച്ചെടുക്കുക. പ്രഷർ ഒക്കെ പോയതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ടു പിടി തേങ്ങയും പിന്നെ വെള്ളം വേണമെങ്കിൽ കുറച്ചു ചൂട് വെള്ളം കൂടെ ഒഴിച്ച് ഒന്നും കൂടെ തിളപ്പിക്കുക. ഇനി ഈ കഞ്ഞി ചൂടോടെ കഴിക്കാം.

മുളക് ചമ്മന്തി

  1. ചെറിയ ഉള്ളി 6 എണ്ണം

2.വെളുത്തുള്ളി 4 എണ്ണം

3.കാശ്മീരി മുളക് 4 എണ്ണം ചുട്ടു എടുക്കുക

4.കാന്താരി മുളക് 4 എണ്ണം

5.വാളൻ പുളി ഒരു ചെറിയ കഷ്ണം

6.വെളിച്ചെണ്ണ 1 സ്പൂൺ

7. ഉപ്പ്

8. വെള്ളം

കഞ്ഞിയുടെ കൂടെ കഴിക്കാൻ മുളക് ചമ്മന്തിക്കു വേണ്ടി 1 മുതൽ 5 വരെയുള്ള സാധനങ്ങൾ ഒരു മിക്സിയിൽ ഇട്ടു ചതച്ചു എടുക്കുക. ചതച്ചു എടുത്തത് ഒരു പത്രത്തിലേക്കു മാറ്റി കുറച്ചു വെള്ളം കൂടെ ഒഴിച്ചു ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്ത് മിക്സ്‌ ചെയ്താൽ അടിപൊളി ചമ്മന്തി റെഡി.

കർക്കിടകകഞ്ഞി,ഇത് ഏതു അസുഖമുള്ളവർക്കും കഴിക്കാം|karkkidaka kanji recipe in malayalam|Healthy kanji