വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം പീനട്ട് ബട്ടർ ചോക്ലേറ്റ് ബ്രൗണി. peanut butter and chocolate brownie bar recipe

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടൊരു വിഭവമാണ് പീനട്ട് ബട്ടർ ചോക്ലേറ്റ് ബ്രൗണി ബാർ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ ഡെസേർട്ട്.

വേണ്ട ചേരുവകൾ

ക്രീമി പീനട്ട് ബട്ടർ 250 ​ഗ്രാം

ഡാർക്ക് ചോക്ലേറ്റ് ( പൊടിച്ചത്) 200 ഗ്രാം

​ഗോതമ്പ് പൊടി 100 ​ഗ്രാം

ബ്രൗൺ ഷു​ഗർ 300 ​ഗ്രാം

തയ്യാറാക്കുന്ന വിധം

ആദ്യം 180 ഡിഗ്രി സെൽഷ്യസിൽ ചോക്ലേറ്റ് പൊടിച്ചതും ക്രീമി പീനട്ട് ബട്ടറും ബേക്ക് ചെയ്യുക. ശേഷം ബാക്കിയുള്ള ക്രീമി പീനട്ട് ബട്ടർ, ചോക്ലേറ്റ്, പഞ്ചസാര എന്നിവ ഒരു ഫ്രൈയിംഗ് പാനിൽ പഞ്ചസാര ഏതാണ്ട് ഉരുകുന്നത് വരെ സാവധാനം ചൂടാക്കി ഇടയ്ക്കിടെ ഇളക്കുക. മിശ്രിതം വീണ്ടും ഒരു പാത്രത്തിൽ വച്ച് തണുപ്പിക്കണം. ഒരു ഫ്രൈയിംഗ് പാനിലോ മൈക്രോവേവിലോ മീഡിയത്തിൽ 1 മിനിറ്റ് ഉരുക്കിയ ശേഷം മുൻകൂട്ടി ഉരുക്കിയ ക്രീമി പീനട്ട് ബട്ടർ ബ്രൗണിയുടെ മുകളിൽ ഒഴിക്കുക. 20 മിനിറ്റ് ബേക്ക് ചെയ്യുക. ബ്രൗണിയുടെ മുകളിൽ ചോക്ലേറ്റ് വിതറി തണുപ്പിക്കാൻ വയ്ക്കുക. ശേഷം മുറിക്കുക.