മുട്ട തിളപ്പിച്ച ശേഷം ഉടൻ തന്നെ തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുക. ഇത് മുട്ടത്തോട് എളുപ്പത്തിൽ അടർന്നു പോകുന്നതിന് സഹായിക്കും. കുറഞ്ഞത് 5 മിനിറ്റെങ്കിലും മുട്ട തണുത്ത വെള്ളത്തിൽ വയ്ക്കുക.

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ട പുഴുങ്ങി കഴിക്കുമ്പോൾ എല്ലാവർക്കും ഉള്ള സംശയമാണ് എത്ര മിനിറ്റ് പുഴുങ്ങണം എന്നുള്ളത്. മറ്റൊരു കാര്യം മുട്ട അമിത ചൂടിൽ പുഴുങ്ങിയാൽ അത് കട്ടിയാകാറുമുണ്ട്.

4 മുതൽ 6 മിനുട്ട് വരെ സമയത്ത് മുട്ട പുഴുങ്ങുന്നതാണ് ഏറ്റവും മികച്ച രുചിയിൽ മുട്ട പുഴുങ്ങി കിട്ടുന്നതിനായി വേണ്ടുന്ന സമയം. സമയം വ്യത്യാസപ്പെടുന്നതിനനുസരിച്ച് പുഴുങ്ങിയ മുട്ടയുടെ രുചിയിലും മഞ്ഞക്കരു ലഭിക്കുന്ന രീതിയിലും വ്യത്യാസം ഉണ്ടാകാം. 7–8 മിനിറ്റ് വരെ ഇടത്തരം സമയത്താണ് തിളപ്പിക്കുന്നതെങ്കിൽ ചെറുതായി ക്രീം കലർന്ന മഞ്ഞക്കരുവായിരിക്കും പുഴുങ്ങിയ മുട്ടക്കുള്ളിൽ ഉണ്ടാകുക. 9-12 വരെ തിളപ്പിക്കുകയാണെങ്കിൽ പൂർണമായും വെന്ത മഞ്ഞക്കരു ലഭിക്കും.

മറ്റൊരു കാര്യം എപ്പോഴും ഫ്രെഷായിട്ടുള്ള മുട്ട‌കൾ തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പഴയ മുട്ടകൾ തിളപ്പിച്ചാൽ മുട്ടത്തോട് കളയാൻ കൂടുതൽ ബുദ്ധിമുട്ടാണ്. പുതിയ മുട്ട തിരിച്ചറിയാൻ അത് ഒരു പാത്രത്തിൽ വെള്ളത്തിൽ വയ്ക്കുക. മുട്ട മുങ്ങുകയാണെങ്കിൽ അത് പുതിയതായിരിക്കും. എന്നാൽ, അത് പൊങ്ങിക്കിടക്കുകയാണെങ്കിൽ പഴയ മുട്ടയാകാം.

മുട്ടകൾ തിളപ്പിക്കുന്നതിന് മുമ്പ്, റഫ്രിജറേറ്ററിൽ നിന്ന് പുറത്തെടുത്ത് മുറിയിലെ താപനിലയിൽ കുറച്ചുനേരം വയ്ക്കുക. തണുത്ത മുട്ടകൾ നേരിട്ട് ചൂടുവെള്ളത്തിൽ ഇടുന്നത് മുട്ടത്തോട് പൊട്ടാൻ കാരണമാകും. ഒരു പാത്രത്തിൽ ഇടത്തരം തീയിൽ ആവശ്യത്തിന് വെള്ളം ചൂടാക്കുക. ഒരു കാര്യം കുമിളയാകുന്ന തരത്തിൽ തിളയ്ക്കരുത്. വെള്ളത്തിൽ അൽപം ഉപ്പ് ചേർക്കുന്നത് മുട്ടത്തോട് കളയാൻ എളുപ്പമാക്കുന്നു.

മുട്ട തിളപ്പിച്ച ശേഷം ഉടൻ തന്നെ തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുക. ഇത് മുട്ടത്തോട് എളുപ്പത്തിൽ അടർന്നു പോകുന്നതിന് സഹായിക്കും. കുറഞ്ഞത് 5 മിനിറ്റെങ്കിലും മുട്ട തണുത്ത വെള്ളത്തിൽ വയ്ക്കുക.