റവ കൊണ്ട് സ്പെഷ്യൽ ദോശ എളുപ്പം തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ രുചകരമായ മൃദുവായ ദോശ ഉണ്ടാക്കാം.

ദോശ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വിവിധ രുചിയിലുള്ള ദോശകൾ തയ്യാറാക്കാറുണ്ട്. ഒരു വെറെെറ്റി ദോശ കഴിക്കണമെന്ന് തോന്നുമ്പോൾ മറ്റൊന്നും ചിന്തിക്കേണ്ട. റവ കൊണ്ട് സ്പെഷ്യൽ ദോശ എളുപ്പം തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ രുചകരമായ മൃദുവായ ദോശ ഉണ്ടാക്കാം.

വേണ്ട ചേരുവകൾ 

  • റവ 1 കപ്പ്‌
  • തേങ്ങ ചിരകിയത് 1 കപ്പ്
  • ചെറിയ ഉള്ളി 4 എണ്ണം
  • പച്ചമുളക് 2 എണ്ണം
  • ജീരകം അര ടീസ്പൂൺ
  • എണ്ണ ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം റവ, തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ഉപ്പും വെള്ളവും യോജിപ്പിച്ച് മിക്സിയിൽ അരച്ചെടുക്കുക. ശേഷം അതിലേക്കു ജീരകം ചേർക്കുക. ദോശ മാവിന്റെ പാകത്തിൽ അരച്ചെടുക്കുക. ഒരു പാൻ നന്നായി ചൂടായി വരുമ്പോൾ അൽപം എണ്ണ പുരട്ടി മാവ് ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. മറിച്ചിട്ട ശേഷം നന്നായി മൊരിച്ചെടുക്കുക. സാമ്പാർ, ചട്ണി എന്നിവ ചേർത്ത് കഴിക്കുക. 

വെറെെറ്റി ചോക്ലേറ്റ് പഫ്സ് തയ്യാറാക്കിയാലോ? റെസിപ്പി

Asianet News Live | PP Divya | ADM | ഏഷ്യാനെറ്റ് ന്യൂസ് | By-Election 2024 | Malayalam News Live