Asianet News MalayalamAsianet News Malayalam

മാമ്പഴം കൊണ്ട് നാടൻ രസം ദേ ഇങ്ങനെ തയ്യാറാക്കൂ

സാധാരണ രസങ്ങളിൽ ഉപയോഗിക്കുന്ന ചേരുവകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രുചിക്കൂട്ട്. ഏറ്റവും എളുപ്പത്തിൽ അതിലേറെ രുചിയോടുകൂടി കഴിക്കാൻ പറ്റുന്ന ഒരു നാടൻ രസം.

how to make mango rasam
Author
Trivandrum, First Published May 6, 2021, 8:58 AM IST

പഴങ്ങളുടെ രാജാവായ മാമ്പഴം കൊണ്ട് ഒരു രസം. എരിവും പുളിയും മധുരവും ഒരുമിച്ച് ചേർന്നുള്ള ബഹുരസം. സാധാരണ രസങ്ങളിൽ ഉപയോഗിക്കുന്ന ചേരുവകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രുചിക്കൂട്ട്. ഏറ്റവും എളുപ്പത്തിൽ അതിലേറെ രുചിയോടുകൂടി കഴിക്കാൻ പറ്റുന്ന ഒരു നാടൻ രസം. വെളുത്തുള്ളിയും തക്കാളിയും ചേർക്കാത്ത  ഈ രസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ... 

ചേരുവകൾ....

1.മാമ്പഴം                2 എണ്ണം
2. ശർക്കര            ഒരു ചെറിയ കഷ്ണം
3.മഞ്ഞൾ പൊടി   ഒരു നുള്ള്
 4. ഉപ്പ്                    ഒരു നുള്ള് 
5. വെള്ളം              ഒരു കപ്പ് 

കടുക്  താളിക്കാൻ ആവശ്യമായ ചേരുവകൾ...

1.വെളിച്ചെണ്ണ        2 ടീസ്പൂൺ
2. കടുക്                1/2 ടീസ്പൂൺ
3. വറ്റൽ മുളക്        3 എണ്ണം
4. കറിവേപ്പില          2 തണ്ട്
5. പച്ചമുളക്             2 എണ്ണം
6.മഞ്ഞൾ പൊടി   1/2 ടീസ്പൂൺ
7. മല്ലിപൊടി           1/4 ടീസ്പൂൺ
8. ഉലുവ പൊടി       ഒരു നുള്ള്
9. കുരുമുളക് പൊടി 1 ടീസ്പൂൺ
10. കായപൊടി       1/4 ടീസ്പൂൺ
11. വെള്ളം                 3 കപ്പ്‌

12. ഉപ്പ്                  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യമായി ഒരു മൺ ചട്ടിയിലേക്ക് മാമ്പഴം കട്ട്‌ ചെയ്തു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതും ഒരു നുള്ള് മഞ്ഞൾപൊടിയും ഒരുന്നുള്ളു ഉപ്പു കൂടി ചേർത്ത് അടച്ചു വെച്ച് അഞ്ചുമിനിറ്റ് വേവിക്കുക.. മാങ്ങാ  നന്നായി വെന്തുടഞ്ഞു വരുമ്പോൾ അതിലേക്ക് 2 കപ്പ്‌ വെള്ളം കൂടി ചേർക്കുക.. നന്നായി തിളപ്പിക്കുക... അടുത്തതായി ഇതിലേക്കു വറുത്തിടുന്നതിനായി ഒരു ഫ്രൈ പാനിലേക്ക് രണ്ടുസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇത് നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് കടുക് ഇടുക.. കടുക് പൊട്ടി വരുമ്പോൾ ഇതിലേക്ക് ഉണക്ക മുളക് കറി വേപ്പില , കൂടാതെ 5 മുതൽ 10 വരെയുള്ള ചേരുവകൾ കൂടി ചേർക്കുക..നന്നായി വഴറ്റി മാങ്ങാ കറിയിലേക്ക് ഒഴിക്കുക... അഞ്ചു മിനിറ്റ് നന്നായി തിളപ്പിക്കുക..സ്വദിഷ്ടമായ നാടൻ മാമ്പഴരസം തയ്യാർ...ചെറുചൂടോടെ ചോറിനൊപ്പം കഴിക്കുക...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

ബാക്കി വരുന്ന ഇഡ്ഡലി കളയേണ്ട; രുചികരമായ ബജ്ജി തയ്യാറാക്കാം

തയ്യാറാക്കിയത്:
സീമ ദിജിത്

Follow Us:
Download App:
  • android
  • ios