ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് Sonam Mishra തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വേണ്ട ചേരുവകൾ

തൈര് 1 കപ്പ്‌

മഞ്ഞൾ പൊടി 1 സ്പൂൺ

മുളക് പൊടി 1 സ്പൂൺ

തന്തൂരി മസാല 1/2 സ്പൂൺ

ചാറ്റ് മസാല 1 സ്പൂൺ

മല്ലി പൊടി 1 സ്പൂൺ

കുരുമുളക് പൊടി 1 സ്പൂൺ

കടലമാവ് 4 സ്പൂൺ

ഉപ്പ് 1 സ്പൂൺ

എണ്ണ 2 സ്പൂൺ

പനീർ 2 കപ്പ്

ക്യാപ്‌സിക്കം 1 എണ്ണം

ടൊമാറ്റോ 2 എണ്ണം

സവാള 1 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് ആവശ്യത്തിന് തൈര് ചേർത്ത് കൊടുത്ത് മഞ്ഞൾപൊടി, മുളകുപൊടി, ചാറ്റ് മസാല, ഗരം മസാല, തന്തൂരി മസാല, കുരുമുളകുപൊടി, എന്നിവ ചേർത്ത് കടലമാവും ചേർത്ത് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് കട്ട് ചെയ്തു വച്ചിട്ടുള്ള പനീറും ക്യാപ്സിക്കവും തക്കാളിയും സവാളയും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ചു വയ്ക്കുക. കുറച്ച് സമയം കഴിയുമ്പോൾ ഇതിനെ ഒരു കോലിലേക്ക് കുത്തിയെടുത്തതിനുശേഷം നല്ലപോലെ ചൂടായ ദോശക്കല്ല് വച്ച് കൊടുത്ത് നാല് സൈഡും നന്നായിട്ട് ഗ്രിൽ ചെയ്തെടുക്കാവുന്നതാണ്.

PANEER TIKKA||EASY RECIPE||