മോശമായ ഭക്ഷണരീതി, മാനസിക സമ്മർദ്ദം, കൃത്യമല്ലാത്ത സമയങ്ങളിലെ ഭക്ഷണം കഴിപ്പ് എന്നിവയെല്ലാം ഇതിന് കാരണമാകാം. ഇന്നത്തെ തെറ്റായ ജീവിതശൈലി കാരണം ഈ പ്രശ്നം വളരെ സാധാരണമായി മാറിയിരിക്കുന്നു.

ആമാശയത്തിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയും അത് അന്നനാളത്തിലേക്ക് തികട്ടി വരികയും ചെയ്യുന്ന അവസ്ഥയാണ് അസിഡിറ്റി അല്ലെങ്കിൽ അസിഡ് റിഫ്ലക്സ്. മോശമായ ഭക്ഷണരീതി, മാനസിക സമ്മർദ്ദം, കൃത്യമല്ലാത്ത സമയങ്ങളിലെ ഭക്ഷണം കഴിപ്പ് എന്നിവയെല്ലാം ഇതിന് കാരണമാകാം. ഇന്നത്തെ തെറ്റായ ജീവിതശൈലി കാരണം ഈ പ്രശ്നം വളരെ സാധാരണമായി മാറിയിരിക്കുന്നു. അതിനാൽ ദഹനാരോഗ്യം സംരക്ഷിക്കാൻ ശരിയായ ഭക്ഷണശീലങ്ങൾ തിരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. മല്ലി

മല്ലിയിലയും മല്ലിക്കുരുവും ദഹനം മെച്ചപ്പെടുത്താനും ആമാശയത്തിന്റെ ചലനശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നവയാണ്. തെറ്റായ ഭക്ഷണക്കൂട്ടുകൾ കഴിക്കുന്നത് വഴി ഉണ്ടാകുന്ന അസിഡിറ്റിയെ തടയാൻ ഇത് സഹായിക്കും. മല്ലി ദഹനപ്രക്രിയ വേഗത്തിലാക്കുകയും വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും.

2. പുതിന

പുതിന കഴിക്കുന്നത് കുടലിലെ പേശികൾക്ക് ആശ്വാസം നൽകാനും വയർ വീർക്കുന്നത് തടയുകയും ചെയ്യുന്നു. അതേസമയം പുതിന ഉപയോഗിക്കുമ്പോൾ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ രീതിയിൽ മാത്രം ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

3. പെരുംജീരകം

പെരുംജീരകം നേരിട്ട് ചവച്ചരച്ച് കഴിക്കുന്നതും അത് വെള്ളത്തിലിട്ട് തിളപ്പിച്ചുണ്ടാക്കുന്ന ചായ കുടിക്കുന്നതും വയർ വീർക്കൽ കുറയ്ക്കാനും, ദഹനം വേഗത്തിലാക്കാനും, ആമാശയത്തിന്റെ ഭിത്തികൾക്ക് സംരക്ഷണം നൽകാനും സഹായിക്കും.

4. ജീരകം

വറുത്ത ജീരകമോ ജീരകം ഇട്ടുവെച്ച വെള്ളമോ കുടിക്കുന്നത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ജീരകം എൻസൈമുകളുടെ ഉത്പാദനവും കുടലിന്റെ ചലനശേഷി വർദ്ധിപ്പിക്കാനും, ഇത് വഴി ഭക്ഷണം എളുപ്പത്തിൽ ദഹിക്കാനും സഹായിക്കുന്നു. അതേസമയം അസിഡിറ്റി പ്രശ്നം ഗുരുതരമായ ആളുകൾ ഇത് അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

5. ശ്രദ്ധിക്കേണ്ടത്

അസിഡിറ്റിയും നെഞ്ചെരിച്ചിലും മാറ്റാൻ നമ്മുടെ അടുക്കളയിലെ ഈ ചേരുവകൾക്ക് സാധിക്കുമെങ്കിലും, ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് ഇതിന്റെ ഫലം വ്യത്യാസപ്പെടാം. അതിനാൽ ഇവ മിതമായ അളവിൽ ശീലമാക്കുന്നത് ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് വലിയൊരു പരിധി വരെ ആശ്വാസം നൽകും.