ഈ കർക്കടകമാസത്തിൽ കഴിക്കാം സ്പെഷ്യൽ അവലും എള്ളും. വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്. 

ഈ കർക്കടകമാസത്തിൽ കഴിക്കാം സ്പെഷ്യൽ അവലും എള്ളും. 

വേണ്ട ചേരുവകൾ

മട്ട അവൽ 1.5 കപ്പ്‌

കറുത്ത എള്ള് ( കഴുകി

ഉണക്കിയത് ) 1 കപ്പ്

കപ്പലണ്ടി 1 കപ്പ്

തേങ്ങ തിരുമിയത് 2 കപ്പ്‌

കരിപോട്ടി 250 ​ഗ്രാം ( ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഉരുക്കി അരിച്ചു എടുത്ത് വെക്കണം)

ഏലയ്ക്ക പൊടി 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി ആദ്യം അവൽ ചൂടാക്കി എടുക്കുക. നല്ല ക്രിസ്പ്പി ആകുന്നതു വരെ വറുത്തു മാറ്റി വയ്ക്കുക. എള്ളും വറുത്തു മാറ്റി വയ്ക്കുക. ഇനി കപ്പലണ്ടി വറുക്കാത്തത് ആയതു കൊണ്ട് ഒരു സ്പൂൺ നെയ്യ് കൂടെ ഒഴിച്ച് ഒന്ന് മൂപ്പിച്ചു എടുക്കുക. 

ഇനി തിരുമ്മിയ തേങ്ങ കുറച്ചു നെയ്യും കൂടെ ചേർത്ത് ഒന്ന് വറുത്തിട്ട് ഇതിലേക്ക് ഉരുക്കി വച്ചിരിക്കുന്ന കരിപൊട്ടി കൂടെ ഇട്ടു ഒന്ന് ഇളക്കുക. ഇതിലേക്ക് കുറച്ചു ഏലയ്ക്ക പൊടി കൂടെ ചേർക്കുക. ഇതിന്റെ വെള്ളം കുറച്ചു ഒന്ന് വറ്റി വരുമ്പോൾ വറുത്തു വച്ച എല്ലാം കൂടെ ചേർത്ത് ഇളക്കി എടുക്കുക. വെള്ളമയം വറ്റുന്നത് വരെ ഇളക്കി പാനിൽ നിന്നും മാറ്റി വക്കുക. ശേഷം വിളമ്പുക.

രക്തകുറവിനും,ഇടതൂർന്ന മുടിക്കും, ആരോഗ്യമായി ഇരിക്കാനും എള്ളും അവലും ഇതുപോലെ കഴിക്കാം|Karkkidakam