Asianet News MalayalamAsianet News Malayalam

വാഷിംഗ് മെഷീനിനുള്ളിൽ ഉരുളക്കിഴങ്ങ്, വീഡിയോ കണ്ടത് 45 മില്യണ്‍ ആളുകള്‍

 നിരവധി ഗുണങ്ങളുള്ള ഉരുളക്കിഴങ്ങ് വാഷിംഗ് മെഷീനിനുള്ളിലിട്ട് വൃത്തിയാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
 

Life Hack To Clean Potatoes In Washing Machine Internet Disapproves
Author
First Published Aug 27, 2024, 10:16 PM IST | Last Updated Aug 27, 2024, 10:16 PM IST

പല വീടുകളിലും ഭക്ഷണത്തില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്.  വിറ്റാമിന്‍ സി,  പൊട്ടാസ്യം  ഫൈബര്‍, വിറ്റാമിൻ ബി6, മാംഗനീസ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ നിരവധി ഗുണങ്ങളുള്ള ഉരുളക്കിഴങ്ങ് വാഷിംഗ് മെഷീനിനുള്ളിലിട്ട് വൃത്തിയാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അലോന ലോവന്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം വാഷിംഗ് മെഷീനിന്റെ ഉള്ളിലേക്ക്, ഒരു ബാഗ് നിറയെ ഉരുളക്കിഴങ്ങ് ഇടുന്നതാണ വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് ഇതിലേക്ക് സ്‌ക്രബ്ബറുകള്‍ കൂടിയിട്ടതിന് ശേഷം മെഷീന്‍ അടയ്ക്കുന്നു. ശേഷം മെഷീന്‍ റിന്‍സ് സൈക്കിളില്‍ ഇടുന്നു. ഇതോടെ ഉരുളക്കിഴങ്ങ് വാഷിങ് മെഷീനുള്ളില്‍ കഴുകുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഇതിനിടെ ഉരുളക്കിഴങ്ങ് കൊണ്ടുള്ള റെസിപ്പി തപ്പുകയാണ് പോസ്റ്റ് ചെയ്തയാള്‍.  മെഷീന്‍ നിന്ന ശേഷം ഇത് പുറത്തെടുക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ശരിക്കും വൃത്തിയായതായാണ് കാണുന്നത്. 45 മില്യണ്‍ ആളുകള്‍ ആണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുകളുമായി രംഗത്തെത്തിയത്. കുറച്ചു ഉരുളക്കിഴങ്ങ് കഴുകാന്‍ എണ്‍പത് ലിറ്റര്‍ വെള്ളം പാഴാക്കി എന്നാണ് ഒരാളുടെ കമന്‍റ്. കൂടാതെ ഇവ ഡിറ്റര്‍ജന്റ്‌റ് ആഗിരണം ചെയ്യുന്നത് വഴി ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും മറ്റൊരാള്‍ കമന്‍റ് ചെയ്തു.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alona Loewen (@alonaloewen)

 

Also read: സ്‌കൈ ഡൈവിങ് ചെയ്ത് 102-ാം പിറന്നാള്‍ ആഘോഷമാക്കി മുത്തശ്ശി

Latest Videos
Follow Us:
Download App:
  • android
  • ios